കപ്പലുകളുടെ കൂട്ടിയിടിയിൽ പാക് പ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ച് ഇന്ത്യ

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ നാ​വി​ക​സേ​നാ ക​പ്പ​ലി​ന് നേ​ർ​ക്കു​നേ​ർ വ​ന്ന് പാ​കി​സ്താ​ൻ ക​പ്പ​ൽ കൂ​ട്ടി​യി​ടി​ച്ച സം​ഭ​വ​ത്തി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി ഇ​ന്ത്യ. പാ​കി​സ്താ​ന്‍റെ ന​യ​ത​ന്ത്ര പ്ര​തി​നി​ധി​യെ വി​ളി​ച്ചു​വ​രു​ത്തി​യാ​ണ് പ്ര​തി​ഷേ​ധം അ​റി​യി​ച്ച​ത്. പാ​കി​സ്താ​നി നാ​വി​ക യൂ​നി​റ്റി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ അ​പ​ക​ട​ക​ര​മാ​യ നീ​ക്കം അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യു​ന്ന​ത​ല്ലെ​ന്ന് വി​ദേ​ശ​മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

ക​പ്പ​ലി​ന് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ല്ലെ​ങ്കി​ലും സം​ഭ​വം ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സൈ​നി​കാ​ഭ്യാ​സ​ങ്ങ​ളും സൈ​നി​ക നീ​ക്ക​ങ്ങ​ളും സം​ബ​ന്ധി​ച്ച ക​രാ​റി​ലെ പ​ത്താം വ​കു​പ്പി​ന്‍റെ പ്ര​ത്യ​ക്ഷ​മാ​യ ലം​ഘ​ന​മാ​ണെ​ന്ന് മ​ന്ത്രാ​ല​യം ചൂ​ണ്ടി​ക്കാ​ട്ടി. ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും സാ​യു​ധ​സേ​ന​ക​ൾ ത​മ്മി​ൽ തെ​റ്റി​ദ്ധാ​ര​ണ​യും സം​ഘ​ർ​ഷ​സാ​ധ്യ​ത​യും രൂ​ക്ഷ​മാ​കു​ന്ന​ത് ല​ഘൂ​ക​രി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള വി​ശ്വാ​സ​വ​ർ​ധ​ക ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​ണ് ക​രാ​ർ.

ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ ക​രാ​ർ വ്യ​വ​സ്ഥ​ക​ൾ മാ​നി​ക്കേ​ണ്ട​തി​ന്‍റെ​യും സൂ​ക്ഷ്‍മ​ത പു​ല​ർ​ത്തേ​ണ്ട​തി​ന്‍റെ​യും ആ​വ​ശ്യം ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രെ അ​റി​യി​ക്ക​ണ​മെ​ന്നാ​ണ് ന​യ​ത​ന്ത്ര പ്ര​തി​നി​ധി​യോ​ട് മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ട​ത്. പാ​കി​സ്താ​ന്‍റെ വി​ദേ​ശ​മ​ന്ത്രാ​ല​യ​ത്തെ പ്ര​തി​ഷേ​ധം അ​റി​യി​ക്കാ​ൻ അ​വി​ട​ത്തെ ഇ​ന്ത്യ​ൻ പ്ര​തി​നി​ധി​ക്കും നി​ർ​ദേ​ശം ന​ൽ​കി.

സെ​പ്റ്റം​ബ​ർ 15ന് ​വൈ​കീ​ട്ടാ​ണ് പ​തി​വ് നി​രീ​ക്ഷ​ണ ദൗ​ത്യ​ത്തി​ൽ ഏ​ർ​പ്പെ​ട്ട ഇ​ന്ത്യ​ൻ യു​ദ്ധ​ക്ക​പ്പ​ലി​നു​നേ​ർ​ക്ക് പാ​കി​സ്താ​ന്‍റെ ക​പ്പ​ൽ അ​മി​ത​വേ​ഗ​ത​യി​ൽ പാ​ഞ്ഞ​ടു​ത്ത​ത്. അ​ന്താ​രാ​ഷ്‍ട്ര സ​മു​ദ്ര മേ​ഖ​ല​യി​ലാ​ണ് സം​ഭ​വം. ആ​ർ​ട്ടി​ക്കി​ൾ 10 പ്ര​കാ​രം, രാ​ജ്യാ​ന്ത​ര സ​മു​ദ്ര മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​മ്പോ​ൾ ഇ​രു രാ​ജ്യ​ങ്ങ​ളു​ടെ​യും നാ​വി​ക ക​പ്പ​ലു​ക​ളും അ​ന്ത​ർ​വാ​ഹി​നി​ക​ളും പ​ര​സ്പ​രം മൂ​ന്ന് നോ​ട്ടി​ക്ക​ൽ മൈ​ലി​ൽ (ഏ​ക​ദേ​ശം 5.56 കി​ലോ​മീ​റ്റ​ർ) താ​ഴെ അ​ടു​ക്കാ​ൻ പാ​ടി​ല്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.