യു.പി.ഐ ഇടപാടുകൾക്കുള്ള ഫീസ് ചോദ്യംചെയ്ത് പൊതുതാൽപര്യ ഹരജി; തീരുമാനം പുനഃപരിശോധിക്കണമെന്ന് ആർ.എസ്.എസ്

ന്യൂ​ഡ​ൽ​ഹി: ഒ​ക്ടോ​ബ​ർ 15 മു​ത​ൽ 2,000 രൂ​പ​ക്ക് മു​ക​ളി​ലു​ള്ള യു.​പി.​ഐ വാ​ണി​ജ്യ ഇ​ട​പാ​ടു​ക​ൾ​ക്ക് ഫീ​സ് ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​നം ചോ​ദ്യം ചെ​യ്ത് സു​പ്രീം​കോ​ട​തി​യി​ൽ​ പൊ​തു​താ​ൽ​പ​ര്യ ഹ​ര​ജി. നി​യ​മ​പ​ര​മാ​യ മു​ൻ​ക​രു​ത​ലു​ക​ളോ സു​താ​ര്യ​ത​യോ പൊ​തു​ജ​ന​ങ്ങ​ളു​മാ​യി കൂ​ടി​യാ​ലോ​ച​ന​യോ ഇ​ല്ലാ​തെ​യാ​ണ് ഫീ​സ് ഏ​ർ​പ്പെ​ടു​ത്തി​യ​തെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി അ​ഭി​ഭാ​ഷ​ക​നാ​യ അ​ഞ്ജ​ൻ ദ​ത്ത​യാ​ണ് ഹ​ര​ജി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, പേ​യ്‌​മെ​ന്റു​ക​ൾ​ക്ക് 0.4 ശ​ത​മാ​നം മ​ർ​ച്ച​ന്റ് ഡി​സ്‌​കൗ​ണ്ട് റേ​റ്റ് (എം.​ഡി.​ആ​ർ) ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള തീ​രു​മാ​ന​ത്തി​ൽ നി​ന്ന് പി​ന്നോ​ട്ടി​ല്ലെ​ന്ന് ഉ​ന്ന​ത സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി. യു.​പി.​ഐ സം​വി​ധാ​ന​ത്തി​ന്റെ സു​ര​ക്ഷ​യും സാ​ങ്കേ​തി​ക അ​ടി​ത്ത​റ​യും ശ​ക്തി​പ്പെ​ടു​ത്താ​നാ​ണ് ഈ ​ന​ട​പ​ടി​യെ​ന്നും സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു.

കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​നെ​തി​രെ ആ​ർ.​എ​സ്.​എ​സി​ന്റെ ഭാ​ഗ​ത്തു​നി​ന്നും എ​തി​ർ​പ്പ് ഉ​യ​ർ​ന്നി​ട്ടു​ണ്ട്. യു.​പി.​ഐ ഇ​ട​പാ​ടു​ക​ൾ​ക്ക് ഫീ​സ് ഏ​ർ​പ്പെ​ടു​ത്തി​യ​ത് നി​ർ​ഭാ​ഗ്യ​ക​ര​വും ഇ​ന്ത്യ കൈ​വ​രി​ച്ച നേ​ട്ട​ത്തെ ചെ​റു​താ​യി​ക്കാ​ണി​ക്കു​ന്ന​താ​ണെ​ന്നും ആ​ർ.​എ​സ്.​എ​സി​ന്റെ സാ​മ്പ​ത്തി​ക വി​ഭാ​ഗ​മാ​യ സ്വ​ദേ​ശി ജാ​ഗ​ര​ൺ മ​ഞ്ച് കോ-​ക​ൺ​വീ​ന​ർ അ​ശ്വ​നി മ​ഹാ​ജ​ൻ പ​റ​ഞ്ഞു. എ.​ടി.​എം ചെ​ല​വു​ക​ളും മ​റ്റ് അ​ടി​സ്ഥാ​ന സൗ​ക​ര്യ ചെ​ല​വു​ക​ളും കു​റ​ക്കാ​ൻ യു.​പി.​ഐ സ​ഹാ​യി​ച്ചി​ട്ടു​ണ്ടെ​ന്നും ബാ​ങ്കു​ക​ളു​ടെ സൈ​ബ​ർ സു​ര​ക്ഷാ ചെ​ല​വു​ക​ളു​ടെ പേ​രി​ൽ ഇ​ത്ത​രം ഫീ​സ് ഈ​ടാ​ക്കു​ന്ന​ത് ന്യാ​യീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ഡിജിറ്റൽ പണമിടപാടുകൾ നടത്തുമ്പോൾ വ്യാപാരികളിൽ നിന്ന് ബാങ്കുകളോ പേയ്മെന്റ് സേവനദാതാക്കളോ ഈടാക്കുന്ന സേവന നിരക്കാണ് എം.ഡി.ആർ. 2020 ജനുവരി മുതൽ എല്ലാ യു.പി.ഐ ഇടപാടുകളും പൂർണ്ണമായും സൗജന്യമാക്കിയിരുന്നു. എന്നാൽ എം.ഡി.ആർ തിരികെ കൊണ്ടുവരുന്നതിന്റെ മുന്നോടിയായി അടുത്തിടെ പേയ്മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് നിയമത്തിൽ സർക്കാർ ഭേദഗതി വരുത്തിയിരുന്നു. എം.ഡി.ആർ നടപ്പിലായാൽ, വ്യാപാരികൾ ഈ അധിക ബാധ്യത ഉപയോക്താക്കൾക്ക് മേൽ കൈമാറാൻ സാധ്യതയുണ്ട്. അങ്ങനെ വന്നാൽ സാധാരണക്കാരുടെ ദൈനംദിന ഡിജിറ്റൽ പണമിടപാടുകൾക്ക് ഭാവിയിൽ കൂടുതൽ ചെലവ് വന്നേക്കാം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.