Posted On
date_range Updated On
date_range പരാതി നൽകാനെത്തിയ യുവതിയെ കൊണ്ട് മസാജ് ചെയ്യിപ്പിച്ചു; പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു
പട്ന: പരാതി നൽകാനെത്തിയ യുവതിയെ കൊണ്ട് മസാജ് ചെയ്യിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു.ബിഹാർ സഹർസ ജില്ലയിലാണ് സംഭവം. പൊലീസ് സ്റ്റേഷനിൽ യുവതിയെ കൊണ്ട് മസാജ് ചെയ്യിപ്പിക്കുന്ന വീഡിയോ വൈറലായതിനെ തുടർന്നാണ് ബിഹാറിലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തത്.
നൗഹട്ട പൊലീസ് സ്‌റ്റേഷനിലെ ദർഹാർ ഔട്ട്‌പോസ്റ്റിലെ മുതിർന്ന ഉദ്യോഗസ്ഥനായ ശശിഭൂഷൺ സിൻഹയെയാണ് സസ്പെൻഡ് ചെയ്തത്. ശശിഭൂഷൺ സിൻഹ ഷർട്ട് ധരിക്കാതെ മസാജ് ചെയ്യിപ്പിക്കുന്നതും ഫോണിൽ സംസാരിക്കുന്നതും വീഡിയോയിൽ കാണാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.