Posted On
date_range Updated On
date_range ജിഗ്നേഷ് മേവാനിക്ക് ജാമ്യമില്ലാ അറസ്റ്റ് വാറൻറ്
അഹ്മദാബാദ്: ദലിത് നേതാവ് ജിഗ്നേഷ് മേവാനിക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറൻറ്. ജനുവരിയിൽ സമരത്തിെൻറ ഭാഗമായി രാജധാനി എക്സ്പ്രസ് ട്രെയിൻ തടഞ്ഞ കേസിൽ കോടതിയിൽ ഹാജരാകാത്തതിനാണ് മേവാനിക്കും മറ്റ് 12പേർക്കുമെതിരെ അഡീഷനൽ ചീഫ് മെേട്രാപൊളിറ്റൻ മജിസ്ട്രേറ്റ് ആർ.എസ്. ലൻഗ വാറൻറ് പുറപ്പെടുവിച്ചത്. അഹ്മദാബാദ് റെയിൽവേസ്റ്റേഷനിൽ കഴിഞ്ഞ ജനുവരി 11നാണ് സമരം നടന്നത്. ഗുജറാത്ത് തെരഞ്ഞെടുപ്പിൽ ബനസ്ക്കന്ത ജില്ലയിലെ വടകം മണ്ഡലത്തിൽ നിന്ന് സ്വതന്ത്രനായി മത്സരിക്കുമെന്ന് കഴിഞ്ഞദിവസം മേവാനി പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.