Posted On
date_range Updated On
date_range രാജ്യം ഭരിക്കുന്നത് നല്ലവരെന്ന് ഉറപ്പാക്കണം: രാംദേവ്
ന്യൂഡൽഹി: രാജ്യം ഭരിക്കുന്നത് നല്ല ആളുകളാണെന്ന് ഉറപ്പാക്കുകയാണ് രാഷ്ട്രീയത്തിൽ തെൻറ പെങ്കന്ന് യോഗാചാര്യൻ ബാബാ രാംദേവ്. രാഷ്ട്ര നിർമാണം,സ്വഭാവ രൂപീകരണം, വിദ്യാഭ്യാസം, കൃഷി, ആരോഗ്യം തുടങ്ങി വലിയ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. അതിനാൽ മാതൃരാജ്യത്തിനു വേണ്ടി സേവനം ചെയ്യുന്ന രാഷ്ട്രീയമില്ലാത്ത സ്വതന്ത്ര വ്യക്തിത്വമായാണ് താൻ സ്വയം കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ജൂണിൽ ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത്ഷാ ബാബാ രാംദേവിനെ ഫോണിൽ വിളിച്ചും നേരിൽ സന്ദർശിച്ചും 2019ലെ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് പിന്തുണ നൽകണമെന്ന് അഭ്യർഥിച്ചിരുന്നു. കഴിഞ്ഞ നാല് വർഷത്തോളമായി രാംദേവ് പല തവണ നരേന്ദ്രമോദി സർക്കാറിനെ പ്രകീർത്തിച്ച് രംഗത്തു വന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.