അഹമ്മദാബാദ്: ഇന്ത്യയിൽ രത്നവ്യവസായത്തിന് പേരുകേട്ട നഗരമാണ് സൂറത്ത്. രത്നവും സ്വർണവും ഉപയോഗിച്ച് സൂറത്തിൽ നിർമിക്കുന്ന ആഭരണങ്ങൾ പ്രശസ്തമാണ്. വിദേശരാജ്യങ്ങളിൽ വരെ ഇവക്ക് ആവശ്യക്കാർ ഏറെയാണ്. ഇപ്പോൾ സൂറത്ത് വാർത്തകളിൽ ഇടംപിടിക്കുന്നത് രത്നം കൊണ്ടുള്ള പല്ല് നിർമിച്ചാണ്. ഇതിനൊപ്പം സ്വർണത്തിലും വെള്ളിയിലും നിർമിച്ച പല്ലും ഇവിടെ നിന്നും വിപണിയിലെത്തുന്നുണ്ട്.
25 ലക്ഷം മുതൽ 40 ലക്ഷം വരെയാണ് സൂറത്തിൽ നിർമിക്കുന്ന രത്നം കൊണ്ടുള്ള പല്ലിന്റെ വില. 16 പല്ലുകളുള്ള സെറ്റാണ് ഇവർ നിർമിച്ചിരിക്കുന്നത്. മുകളിലും താഴെയുമായി എട്ട് പല്ലുകളാണുള്ളത്. 2000 ഡയമണ്ടുകൾ ഉപയോഗിച്ചാണ് പല്ലിന്റെ സെറ്റ് നിർമിച്ചിരിക്കുന്നത്.
പല രൂപത്തിലുള്ള പല്ലിനായി ആവശ്യക്കാർ എത്താറുണ്ടെന്ന് ജ്വല്ലറി ഉടമകൾ പറയുന്നു. ചിലർക്ക് ഹൃദയത്തിന്റെ രൂപത്തിലുള്ള പല്ലുകളാണ് ആവശ്യമെങ്കിലും മറ്റ് ചിലർക്ക് തോക്കിന്റെ രൂപത്തിലുള്ളതാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.