ഗുവാഹത്തി: അസം നിയമസഭയിലെ പ്രതിപക്ഷ നേതാവായി വാജിദ് അലി ചൗധരിയെയും ഡെപ്യൂട്ടി ലീഡറായി ജോയ് പ്രകാശ് ദാസിനെയും ഇന്ത്യൻ നാഷണൽ കോൺഗ്രസ് നിയമിച്ചു.എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ വാർത്ത കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.
പതിനാറാം അസം നിയമസഭയുടെ സമ്മേളനം നടന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ, സംസ്ഥാനത്തെ കോൺഗ്രസ് നിയമസഭാ കക്ഷി ഘടനയെക്കുറിച്ച് പാർട്ടിക്ക് ഉള്ളിൽ നടന്ന തന്ത്രപരമായ ആലോചനകൾക്കൊടുവിലാണ് പുതിയ നേതൃത്വത്തെ പ്രഖ്യാപിച്ചത്.
പാർട്ടി എം.എൽ.എമാരുമായും കേന്ദ്ര നേതൃത്വത്തിൽ നിന്നുള്ള നിരീക്ഷകരുമായും ചർച്ചകൾ നടത്തിയ ശേഷമായിരിക്കും സി.എൽ.പി നേതൃത്വത്തിന്റെ കാര്യത്തിൽ എ.ഐ.സി.സി തീരുമാനമെടുക്കുക എന്ന് അസം പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഗൗരവ് ഗോഗോയ് നേരത്തെ വ്യക്തമാക്കിയിരുന്നു.
സി.എൽ.പി നേതാവിനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ താൽപര്യം നിലനിൽക്കുന്നതിനിടെ കോൺഗ്രസ് ജനപ്രതിനിധികൾ ഗുവാഹത്തിയിൽ ആഭ്യന്തര യോഗങ്ങളും ചേർന്നിരുന്നു.
സഭക്കുള്ളിലെ പാർട്ടിയുടെ ഏകോപനവും തന്ത്രങ്ങളും രൂപവത്കരിക്കുന്നതിലും, പ്രതിപക്ഷ നേതാവിനെ ഔദ്യോഗികമായി തെരഞ്ഞെടുക്കുന്നതിലും ഈ നേതൃമാറ്റം നിർണായക പങ്കുവഹിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.