യു.പി ത​േ​ദ്ദശ തെരഞ്ഞെടുപ്പ്​: ​​രണ്ടാംഘട്ട വോ​െട്ടടുപ്പ്​ തുടങ്ങി

ലഖ്​നോ: ഉത്തർപ്രദേശിലെ തദ്ദേശ സ്ഥാപനങ്ങളിലേക്ക്​ നടക്കുന്ന തെരഞ്ഞെടുപ്പി​​​​െൻറ രണ്ടാംഘട്ട പോളിങ്​ തുടങ്ങി. രണ്ടാംഘട്ടത്തിൽ  25 ജില്ലകളിലെ ജനങ്ങൾ പോളിങ് ബൂത്തിലെത്തും. ആറ്​ മുൻസിപ്പൽ കോർപ്പറേഷനുകളിലേക്കും 189 നഗരസഭകളിലേക്കുമാണ്​ ഞായറാഴ്​ച തെരഞ്ഞെടുപ്പ്​ നടക്കുന്നത്​.

മൂന്ന്​ ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പി​​​​െൻറ ആദ്യഘട്ടം നവംബർ 22ന്​ കഴിഞ്ഞിരുന്നു. 52 ശതമാനം  പോളിങ്ങാണ്​ ആദ്യഘട്ടത്തിൽ രേഖപ്പെടുത്തിയത്​. നവംബർ 29നാണ്​ മൂന്നാംഘട്ട വോ​െട്ടടുപ്പ്​. ഡിസംബർ 1ന്​ വോ​െട്ടണ്ണൽ നടക്കും.

കഴിഞ്ഞ മാർച്ചിലെ നിയമസഭ തെരഞ്ഞെടുപ്പിന്​ ശേഷം യു.പിയിൽ നടക്കുന്ന സുപ്രധാന തെരഞ്ഞെടുപ്പാണിത്​. യോഗി ഭരണത്തി​​​​െൻറ വിലയിരുത്തലാവും തെരഞ്ഞെടുപ്പ്​. 2019ൽ ലോക്സഭ തെരഞ്ഞെടുപ്പ്​ നടക്കാനിരിക്കെ ബി.ജെ.പിക്ക്​ നിർണായകമാണ്​ തദ്ദേശ തെരഞ്ഞെടുപ്പിലെ ഫലം.

Tags:    
News Summary - Voting for second-phase of local body elections begins in UP-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.