ജമ്മു കശ്മീർ ഡി.ഡി.സി തെരഞ്ഞെടുപ്പ്; അവസാന ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു

ശ്രീനഗർ: ജില്ല വികസന കൗൺസിൽ (ഡി.ഡി.സി) അവസാനഘട്ട തെരഞ്ഞെടുപ്പ് ശനിയാഴ്ച പുരോഗമിക്കുന്നു. കശ്മീരിൽ 13, ജമ്മുവിൽ 15 ഉൾപ്പെടെ 28 നിയോജകമണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ 7 മുതൽ ഉച്ച 2 വരെയാണ് പോളിംഗ് സമയം. 53,996 വോട്ടർമാരാണ് ഇന്ന് വിധിനിർണയിക്കുന്നത്.

'എട്ടുഘട്ട തെരഞ്ഞെടുപ്പിൽ അവസാന ഘട്ട തെരഞ്ഞെടുപ്പ് ആരംഭിച്ചിട്ടുണ്ട്. നിയോജകമണ്ഡലം, സർപഞ്ച്, പഞ്ച് ഒഴിവുകളിലേക്കാണ് തിരഞ്ഞെടുപ്പ്. കശ്മീരിലെ 13 നിയോജകമണ്ഡലങ്ങളിലും ജമ്മു ഡിവിഷനിലെ 15 നിയോജകമണ്ഡലങ്ങളിലും പോളിംഗ് നടക്കുന്നു.' -തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു.

അവസാന ഘട്ടത്തിൽ 122 പുരുഷന്മാരും 46 സ്ത്രീകളും ഉൾപ്പെടെ 168 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. 84 സർപഞ്ച് മണ്ഡലങ്ങളിലും 285 പഞ്ച് മണ്ഡലങ്ങളിലും ശനിയാഴ്ച പോളിംഗ് നടക്കുന്നുണ്ടെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ കെ.കെ ശർമ പറഞ്ഞു.

43 സർപഞ്ചുകൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു, ബാക്കിയുള്ള 84 നിയോജകമണ്ഡലങ്ങളിൽ മാത്രമാണ് പോളിംഗ് നടന്നത്. 249 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. ആകെ 1,457 പഞ്ച് നിയോജകമണ്ഡലങ്ങളാണ് ഒഴിഞ്ഞുകിടക്കുന്നത്. 496 പഞ്ചുകൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ബാക്കിയുള്ള 285 പഞ്ച് മണ്ഡലങ്ങളിൽ മാത്രമാണ് തെരഞ്ഞെടുപ്പ് നടന്നത്. 596 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ഡിസംബർ 22നാണ് വോട്ടെണ്ണൽ. 2019 ആഗസ്റ്റ് അഞ്ചിനാണ് ജമ്മു കശ്മീരില്‍ ഏറ്റവുമവസാനം തിരഞ്ഞെടുപ്പ് നടന്നത്. ഏഴു ലക്ഷം പേരാണ് വോട്ടര്‍ പട്ടികയിലുള്ളത്. ഇതില്‍ 3.72 ലക്ഷം വോട്ടര്‍മാര്‍ കശ്മീര്‍ ഡിവിഷനിലും 3.28 ലക്ഷം ജമ്മു ഡിവിഷനിലുമാണ്. 2,146 പോളിംഗ് സ്‌റ്റേഷനുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചാണ് വോട്ടെടുപ്പ്.

നാഷണല്‍ കോണ്‍ഫറന്‍സ്, പീപ്ള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (എം), ജമ്മു ആന്‍റ് കശ്മീര്‍ പീപ്ള്‍സ് കോണ്‍ഫറന്‍സ്, പീപ്ള്‍സ് മൂവ്‌മെന്‍റ്, അവാമി നാഷണല്‍ കോണ്‍ഫറന്‍സ് എന്നിവ ചേര്‍ന്ന് ഗുപ്കർ സഖ്യം രൂപവത്കരിച്ചാണ് മത്സരിക്കുന്നത്. ഗുപ്കർ സഖ്യം, ബി.ജെ.പി, അപ്‌നി പാര്‍ട്ടി എന്നിവ തമ്മിലാണ് പ്രധാന മത്സരം. 

Tags:    
News Summary - Voting for eighth, final phase of J-K's DDC elections underway

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.