Posted On
date_range Updated On
date_range സ്ഥാനാർഥികളെ ഇഷ്ടപ്പെട്ടില്ലെങ്കിൽ ‘നോട്ട’ക്ക് വോട്ട് ചെയ്യൂവെന്ന് കമീഷെൻറ പരസ്യം
ചെന്നൈ: മണ്ഡലത്തിൽ മത്സരിക്കുന്ന സ്ഥാനാർഥികൾ തൃപ്തികരമല്ലെങ്കിൽ ‘നോട്ട’ക്ക് വോട്ട് ചെയ്യൂവെന്ന് ഇലക്ഷൻ കമീഷൻ. ഇലക്ട്രോണിക് വോട്ടു യന്ത്രത്തിൽ ‘നോട്ട’ ബട്ടണിൽ വിരലമർത്തുന്ന ചിത്രത്തോടുകൂടിയ പോസ്റ്ററുകളാണ് തെരഞ്ഞെടുപ്പ് കമീഷൻ അച്ചടിച്ചിറക്കിയിരിക്കുന്നത്.
‘നൂറു ശതമാനം സമ്മതിദാനാവകാശം’ എന്ന മുദ്രാവാക്യവുമായി പൊതുജനങ്ങളിൽ ബോധവത്കരണം സൃഷ്ടിക്കുന്നതിെൻറ ഭാഗമായി മറ്റു നിരവധി പോസ്റ്ററുകളും അച്ചടിച്ചിട്ടുണ്ട്. ബസ്സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, വ്യാപാര സമുച്ചയങ്ങൾ തുടങ്ങി ജനത്തിരക്കുള്ള കേന്ദ്രങ്ങളിലാണ് ഇവ പതിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.