വി.കെ ​ശശികല അടുത്ത ജനുവരിയിൽ ജയിൽ മോചിതയാകും


ബംഗളൂരു: അനധികൃത സ്വത്ത്​ സമ്പാദനക്കേസിൽ തടവ്​ ശിക്ഷ അനുഭവിക്കുന്ന മുൻ തമിഴ്​നാട്​ മുഖ്യമന്ത്രി ജയലളിതയുടെ സഹായിയും എ.ഐ.എ.ഡി.എം.കെ നേതാവുമായ വി.കെ ശശികല 2021 ജനുവരിയിൽ ജയിൽ മോചിതയാകും. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന്​ ബംഗളൂരു സെൻട്രൽ ജയിൽ അധികൃതർ നൽകിയ മറുപടിയിലാണ്​ ഇക്കാര്യമുള്ളത്​.

കോടതി വിധി പ്രകാരമുള്ള പിഴത്തുക അടച്ചാൽ ശശികലക്ക്​ 2021 ജനുവരി 27 ന്​ ജയിലിൽ നിന്നിറങ്ങാം. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി തടവ്​ ശിക്ഷ അനുഭവിക്കണം. അങ്ങനെയെങ്കിൽ 2022 ഫെബ്രുവരി 27ന്​ മാത്രമേ ശശികലയുടെ ശിക്ഷ പൂർത്തിയാകൂ. ശശികലയുടെ പരോൾ കാലാവധി കൂടി പരിഗണിച്ചാകും മോചനം.

കഴിഞ്ഞ വർഷം ആദായ നികുതി വകുപ്പ്​ ബിനാമി ഇടപാട്​ നിരോധന നിയമപ്രകാരം ശശികലയുടെ പേരിലുള്ള 1600 കോടിയുടെ സ്വത്ത്​ കണ്ടുകെട്ടിയിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.