ടാഗോർ ഇല്ലാത്ത വിവാദ ഫലകങ്ങൾ വിശ്വഭാരതി സർവകലാശാല നീക്കി

കൊൽക്കത്ത: രവീന്ദ്രനാഥ ടാഗോർ സ്ഥാപിച്ച ശാന്തിനികേതനിലെ വിശ്വഭാരതി സർവകലാശാലയിലെ വിവാദ ഫലകങ്ങൾ ഒടുവിൽ നീക്കി. സർവകലാശാലക്ക് കഴിഞ്ഞ സെപ്റ്റംബറിൽ യുനെസ്കോയുടെ ലോകപൈതൃക പദവി ലഭിച്ചിരുന്നു. ഇതിന്റെ ഓർമക്കായി മൂന്ന് ഫലകങ്ങൾ സ്ഥാപിച്ചിരുന്നു. എന്നാൽ, ഇവയിൽ ടാഗോറിന്റെ പേരില്ലായിരുന്നു.

ചാൻസലറായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും വൈസ് ചാൻസലറായ ബിദ്യുത് ചക്രവർത്തിയുടേയും പേരുകളാണ് ഉണ്ടായിരുന്നത്. ഇത് ഏറെ രാഷ്ട്രീയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിൽ തൃണമൂൽ കോൺഗ്രസ് വൻ പ്രതിഷേധമുയർത്തിയിരുന്നു. ഇതോടെയാണ് വിവാദഫലകങ്ങൾ സർവകലാശാല നീക്കിയത്.

പുതിയ ഫലകങ്ങളിൽ രേഖപ്പെടുത്തേണ്ട വിവരങ്ങൾക്ക് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അംഗീകാരം നൽകി. ഇതിൽ രവീന്ദ്രനാഥ ടാഗോറിന്റെ പേര് മാത്രമേ ഉള്ളൂവെന്നും അധികൃതർ അറിയിച്ചു.

Tags:    
News Summary - Vishwa Bharati University removed controversial plaques without Tagore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.