ഡൽഹിയിൽ ഹനുമാൻ ജയന്തി ആഘോഷത്തിനിടെ സംഘർഷം; നിരവധി പേർക്ക് പരിക്ക്

ന്യൂഡൽഹി: ഡൽഹിയിലെ ജഹാംഗീർപുരിയിൽ ഹനുമാൻ ജയന്തി ആഘോഷത്തിനിടെ സംഘർഷത്തിൽ പൊലീസുകാർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്.

ഹനുമാൻ ജയന്തിയുടെ ഭാഗമായി നടന്ന പ്രകടനത്തിനുനേരെ കല്ലേറുണ്ടായതോടെയാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടതെന്ന് റിപ്പോർട്ടുകളുണ്ട്. റോഡിനിരുവശവും തടിച്ചുകൂടിയ ഇരു വിഭാഗവും കല്ലേറ് തുടർന്നു. പൊലീസ് എത്തിയാണ് പിരിച്ചുവിട്ടത്. നിരവധി വാഹനങ്ങൾ അഗ്നിക്കിരയായി. സംഘർഷ സാധ്യത ഇപ്പോഴും നിലനിൽക്കുന്നതിനാൽ സ്ഥലത്ത് വൻ പൊലീസ് സന്നാഹം ഒരുക്കിയിട്ടുണ്ട്.

ജഹാംഗീർപുരിയിലേതിനു സമാനമായി ഡൽഹിയിൽ മറ്റു പ്രദേശങ്ങളിലും സംഘർഷം നിലനിൽക്കുന്നതായി ഡൽഹി പൊലീസ് കമീഷണർ രാകേഷ് അസ്താന പറഞ്ഞു. രണ്ടു പൊലീസുകാർക്കാണ് പരിക്കേറ്റത്. ഇവരുൾപ്പെടെ പരിക്കേറ്റവരെ ബാബു ജഗ്ജീവൻ റാം മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് രണ്ടു കമ്പനി റാപിഡ് ആക്ഷൻ സേനയെ വിന്യസിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഡൽഹി പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി സംസാരിച്ചു.

Tags:    
News Summary - Violence after stones pelted at Hanuman Jayanti procession in Delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.