സ്​ത്രീകളെ ശല്യം ചെയ്​ത മൂന്നുപേരെ മരത്തിൽകെട്ടിയിട്ട്​ മർദിച്ചശേഷം പൊലീസിന്​ കൈമാറി; നാലു​േപർക്കായി തിരച്ചിൽ

കൃഷ്​ണഗിരി: തമിഴ്​നാട്ടിലെ കൃഷ്​ണഗിരിയിൽ സ്​ത്രീകളെ കളിയാക്കുകയും ഉപ​ദ്രവിക്കുകയും ചെയ്​ത​ മൂന്നുപേരെ മരത്തിൽ കെട്ടിയിട്ട്​ മർദിച്ചു. തുടർന്ന്​ പ്രതികളെ പൊലീസിന്​ കൈമാറി.

ധർമപുരി -തിരുപ്പത്തൂർ ഹൈവേയിൽ ചരക്കുവാഹനത്തിൽ ഗ്രാമത്തിലേക്ക്​ മടങ്ങുകയായിരുന്നു ഒര​ു കൂട്ടം സ്​ത്രീകൾ. ഏഴുപേരടങ്ങിയ സംഘം സ്​ത്രീകളെ കാറിൽ പിന്തുടരുകയും​ അശ്ലീല വാക്കുകൾ ഉപയോഗിക്കുകയുമായിരുന്നു.

കാർ പിന്തുടർന്നതിനെ തുടർന്ന്​ ഡ്രൈവർ മണികണ്​ഠൻ വാഹനത്തിന്‍റെ വേഗത കൂട്ടി. ഇതേസമയം കാർ മുന്നോ​ട്ടെടുക്കുകയും വാഹനത്തിന്‍റെ മുമ്പിൽ നിർത്തിയിടുകയും ചെയ്​തു. ഇതോടെ രണ്ടുകൂട്ടരും തമ്മിൽ തമ്മിൽ തർക്കവും ഉടലെടുത്തു. ഇതോടെ പ്രദേശവാസികൾ സ്​ഥലത്ത്​ തടിച്ചുകൂടുകയായിരുന്നു.

ഏഴുപേരിൽ മൂന്നുപേരെ പിടികൂടുകയും മരത്തിൽ കെട്ടിയിടുകയുമായിരുന്നു. ഇവരെ മർദിക്കുകയും ചെയ്​തതായി പറയുന്നു. നാലുപേർ ഓടിരക്ഷപ്പെടു​കയും ചെയ്​തു. പ്രതികൾ മദ്യപിച്ചിരുന്നതായി ഗ്രാമവാസികൾ ആരോപിച്ചു.

തിരുപ്പത്തൂർ സ്വദേശികളായ ഗൗതം, കാർത്തിക്​, വല്ലരസു എന്നിവരാണ്​ പിടിയിലായവർ. സംഭവത്തിൽ മറ്റു നാലു പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചതായി പൊലീസ്​ പറഞ്ഞു. 

Tags:    
News Summary - Villagers tie Three men to tree, thrash them for eve teasing and assaulting women

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.