Posted On
date_range Updated On
date_range പ്രവാസികാര്യ സെക്രട്ടറിയായി വികാസ് സ്വരൂപിനെ നിയമിച്ചു
ന്യൂഡൽഹി: നയതന്ത്രഞ്ജൻ വികാസ് സ്വരൂപിനെ പ്രവാസികാര്യ െസക്രട്ടറിയായി നിയമിച്ചു. ആഗസ്റ്റ് ഒന്നിന് വികാസ് ചുമതലയേൽക്കുമെന്ന് മന്ത്രിസഭ നിയമന സമിതി അറിയിച്ചു.
ഇന്ത്യൻ ഫോറിൻ സർവീസ് 1986 ബാച്ച് ഉദ്യോഗസ്ഥനായ വികാസ് കാനഡയിലെ ഇന്ത്യൻ ഹൈകമീഷണറാണ്. കാനഡയിലെ ഒട്ടാവയിലുള്ള എംബസിയിൽ വികാസിന് പകരം മുതിർന്ന ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ സഞ്ജീവ് അറോറ ചുമതലയേൽക്കും.
വിജയ് കേശവ ഗോഖലെയാണ് നിലവിൽ വിദേശകാര്യ സെക്രട്ടറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.