വികാസ്​ ദുബെ നടപ്പാക്കിയത്​ ആസൂത്രിത കൂട്ടക്കൊല; പുറത്തുവരുന്നത്​ ഞെട്ടിക്കുന്ന വിവരങ്ങൾ

ഉത്തർപ്രദേശിലെ ​െകാടും കുറ്റവാളി വികാസ്​ ദുബെ എട്ട്​ പൊലീസുകാരെ കൊന്നു തള്ളിയത്​ കൃത്യമായ ആസൂത്രണത്തോടെ. കൂട്ടക്കൊല നടപ്പാക്കാൻ പൊലീസിൽ നിന്നു തന്നെ വലിയ പിന്തുണ ലഭിച്ചതായി തെളിവുകൾ. ഒരു ഗ്രാമത്തെ മുഴുവൻ ഇരുട്ടിൽ നിർത്തിയായിരുന്നു പൊലീസുകാരെ കൂട്ടക്കൊല ചെയ്​തത്​. ഡി.വൈ.എസ്​.പി ദേവേന്ദ്ര മിശ്രയെ ലക്ഷ്യം വെച്ച്​ വികാസ്​ ദുബെ തന്നെ ആസൂത്രണം ചെയ്​തതായിരുന്നോ ആ കറുത്ത രാത്രി എന്ന്​ പോലും സംശയിക്കാവുന്ന തരത്തിലാണ്​ ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ.  

വികാസ്​ ദുബെ കൊല ചെയ്​ത ഡി.വൈ.എസ്​.പി ദേവേന്ദ്ര മിശ്ര മാർച്ച്​ 14 ന്​ കാൺപൂർ എസ്​.എസ്​.പിക്ക്​ ഒരു കത്ത്​ നൽകിയിരുന്നു. പൊലീസിലും രാഷ്​ട്രീയ നേതൃത്വത്തിലും വികാസ്​ ദുബെക്കുള്ള അവിഹിത ബന്ധം വിവരിക്കുന്നതായിരുന്നു കത്ത്​. പൊലീസിൽ നിന്ന്​ വികാസ്​ ദുബെക്ക്​ വിവരങ്ങൾ ചോർത്തി നൽകിയതിന്​ ഇപ്പോൾ സസ്​പെൻഷനിലായ വിനയ്​ തിവാരിയെ കുറിച്ച്​ ആ കത്തിൽ തന്നെ ദേവേന്ദ്ര മിശ്ര മുന്നറിയിപ്പ്​ നൽകിയിരുന്നു. എന്നാൽ, കത്ത്​ സ്വീകരിച്ച കാൺപൂർ എസ്​.എസ്​.പി ആനന്ദ്​ ഡിയോ വികാസ്​ ദുബെയുടെ അടുത്ത ആ​േളാടൊപ്പം നിൽക്കുന്ന ​േഫാ​ട്ടോയാണ്​ പിന്നീട്​ പുറത്തുവന്നത്​. 

വികാസ്​ ദുബെയെ അറസ്​റ്റ്​ ചെയ്യാൻ പോയ പൊലീസ്​ പടയാണ്​ ആക്രമണത്തിന്​ ഇരയായത്​. പൊലീസ്​ വരുന്നത്​ സംബന്ധിച്ച കൃത്യമായ വിവരം ദുബെയുടെ സംഘത്തിനുണ്ടായിരുന്നു. മണ്ണുമാന്തി യന്ത്രം റോഡിന്​ കുറുകെയിട്ടാണ്​ പൊലീസ്​ സംഘത്തെ തടഞ്ഞത്​. പുറത്തിറങ്ങിയ പൊലീസിനെ ആക്രമിക്കുകയായിരുന്നു. ആ സമയം പ്രദേശത്ത്​ ​ൈവദ്യുതി വിച്ഛേദിച്ച നിലയിലായിരുന്നു. പൊലീസ്​ സ്​റ്റേഷനിൽ നിന്നുള്ള നിർദേശം അനുസരിച്ചാണ്​ ​ൈവദ്യുതി വിച്ഛേദിച്ചതെന്നായിരുന്നു വൈദ്യൂതി വിഭാഗം ഇത്​ സംബന്ധിച്ച്​ വിശദീകരിച്ചത്​. 

പ്രദേശത്തെയാകെ ഇരുട്ടിൽ നിർത്തിയായിരുന്നു കൂട്ടക്കൊല നടപ്പാക്കിയത്​. ഡി.വെ.എസ്​.പി ദേവേ​ന്ദ്ര മിശ്രയെ മാത്രം മഴു കൊണ്ട്​ വെട്ടിയാണ്​ കൊലപ്പെടുത്തിയത്​. ഇൗ കൊല​ വികാസ്​ ദുബെ നേരിട്ട് നടത്തിയെന്നാണ്​ കരുതുന്നത്​. ​ദേവേ​ന്ദ്ര മിശ്രയെ ലക്ഷ്യം ​െവച്ചായിരുന്നു ആക്രമണമെന്ന്​ കരുതുന്നത്​ ഇതുകൊണ്ടാണ്​. 

ആറു പൊലീസുകാർക്ക്​ പിറകിലാണ്​ വെടി കൊണ്ടിട്ടുള്ളത്​. ഒാടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വെടിയേറ്റതാകുമെന്നാണ്​ കരുതുന്നത്​.  

എല്ലാ രാഷ്​ട്രീയ പാർട്ടികളെയും തരം പോലെ ഉപയോഗപ്പെടുത്തുന്ന രീതിയായിരുന്നു വികാസ്​ ദു​െബയുടേത്​. തെരഞ്ഞെടുപ്പ്​ വിജയങ്ങൾക്ക്​ എല്ലാവരും വികാസ്​ ദുബെയെ ആശ്രയിച്ചിരുന്നു. പൊലീസിലും രാഷ്​ട്രീയ നേതൃത്വങ്ങളിലും വികാസിനുള്ള സ്വാധീനം കാരണമാണ്​ രാജ്യത്തെ ഞെട്ടിച്ച കൂട്ടക്കൊലക്ക്​ ശേഷം മൂന്ന്​ ദിവസങ്ങൾ കഴിഞ്ഞിട്ടും അയാൾ പിടികിട്ടാതെ തുടരുന്നതെന്നാണ്​ കരുതുന്നത്​. ഇതിനകം വികാസ്​ നേപ്പാളിലേക്ക്​ കടന്നിട്ടുണ്ടാകുമെന്നും കരുതുന്നുണ്ട്​. പൊലീസും രാഷ്​ട്രീയ നേതാക്കളും ചേർന്ന്​ ഒരു കൊടും കുറ്റവാളിയെ നിയമത്തി​​​െൻറ പിടിയിൽ നിന്ന്​ രക്ഷപ്പെടുത്താൻ അനുവദിച്ചുവെന്നാണ്​ നിരീക്ഷകർ പറയുന്നത്​. 

Tags:    
News Summary - vikas dubae

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.