ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ വിദേശത്തുനിന്ന് ആയുധം കൈക്കലാക്കാൻ ശ്രമിച്ചുവെന്നും പ്രവർത്തകർക്ക് ആയുധ പരിശീലനം നൽകിയെന്നും ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ). 20 പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കെതിരായ കേസിൽ പ്രത്യേക ജഡ്ജി പ്രശാന്ത് ശർമയുടെ ബെഞ്ചിൽ നടന്ന ഇൻകാമറ വാദംകേൾക്കലിലാണ് എൻ.ഐ.എ പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടർ രാഹുൽ ത്യാഗി ഈ വാദമുന്നയിച്ചത്.
ഐ.എസിൽനിന്ന് തന്ത്രങ്ങൾ പഠിച്ച് ഇന്ത്യയിൽ നടപ്പാക്കാനായി പോപ്പുലർ ഫ്രണ്ട് നേതാക്കൾ അണികളെ സിറിയയിലേക്ക് അയച്ചതായി ആരോപിച്ച ത്യാഗി, ലക്ഷ്യമിടേണ്ട ബി.ജെ.പി, ആർ.എസ്‍.എസ്, വി.എച്ച്.പി നേതാക്കളുടെ പട്ടിക ഇവർ സൂക്ഷിച്ചിരുന്നതായും കൂട്ടിച്ചേർത്തു.
കേസ് കൂടുതൽ വാദം കേൾക്കുന്നതിനായി ചൊവ്വാഴ്ചയിലേക്ക് മാറ്റി. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതായി ആരോപിച്ച് 2022 സെപ്റ്റംബറിൽ കേന്ദ്ര സർക്കാർ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് നിരോധനമേർപ്പെടുത്തുകയും നിരവധി നേതാക്കളെ ജയിലിലടക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.