ന്യൂഡൽഹി: വൻകിട കമ്പനികൾ രൂപവൽക്കരിച്ച ഇലക്ടറൽ ട്രസ്റ്റുകൾ വഴി നൽകിയ സംഭാവനയുടെ 82.45 ശതമാനവും ബി.ജെ.പിക്ക്. ഇത്തരത്തിലുള്ള 13 ട്രസ്റ്റുകൾ 2024 -25 സാമ്പത്തിക വർഷം ആകെ നൽകിയ 3811 കോടി രൂപയിൽ 3143 കോടി രൂപയും ബി.ജെ.പിക്ക് കിട്ടിയപ്പോൾ മുഖ്യപ്രതിപക്ഷ കക്ഷിയായ കോൺഗ്രസിന് ലഭിച്ചത് എട്ട് ശതമാനം വരുന്ന 299 കോടി രൂപ മാത്രം.
വിവിധ കമ്പനികളുടെ രാഷ്ട്രീയ പാർട്ടികൾക്കുള്ള സംഭാവനകൾ വിതരണം ചെയ്യാനുണ്ടാക്കിയ 19 ഇലക്ടറൽ ട്രസ്റ്റുകളാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് കണക്ക് സമർപ്പിക്കേണ്ടത്. അതിൽ 13 ട്രസ്റ്റുകളാണ് 2023- 24 സാമ്പത്തിക വർഷത്തെ കണക്ക് നൽകിയത്.
ബി.ജെ.പിക്ക് 2181 കോടി രൂപ നൽകിയ പ്രൂഡന്റ് ഇലക്ടറൽ ട്രസ്റ്റ് കോൺഗ്രസിന് 21.63 കോടി സംഭാവന നൽകി. പ്രോഗ്രസീവ് ഇലക്ടറൽ ട്രസറ്റ് 757.62 കോടി രൂപ ബി.ജെ.പിക്കും 77.34കോടി രൂപ കോൺഗ്രസിനും നൽകി.
മറ്റു പാർട്ടികൾക്ക് കിട്ടിയത് : തൃണമുൽ കോൺഗ്രസ് - 102 കോടി, വൈ.എസ്.ആർ കോൺഗ്രസ് - 98 കോടി, തെലുഗുദേശം പാർട്ടി - 44 കോടി, ബിജു ജനതാദൾ - 15 കോടി, ബി.ആർ.എസ് - 10 കോടി, ഡി.എം.കെ -10 കോടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.