വിജയ്‌ മത്സരിക്കുന്നത് വടക്കൻ ചെന്നൈയിലെ പേരമ്പൂരിൽ; പ്രമേയം പാസാക്കി ടി.വി.കെ

ചെന്നൈ: നടനും രാഷ്ട്രീയ പ്രവർത്തകനുമായ വിജയ് തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധ്യത. വിജയ്‌യുടെ പാർട്ടിയായ തമിഴഗ വെട്രി കഴകം (ടി.വി.കെ) പ്രവർത്തകർ ചെന്നൈയില്‍ നടന്ന യോഗത്തില്‍ പേരമ്പൂര്‍ നിയോജകമണ്ഡലത്തില്‍ നിന്ന് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രമേയം പാസാക്കി.

യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് ടി.വി.കെ തെരഞ്ഞെടുപ്പ് പ്രചാരണ മാനേജ്‌മെന്റ് സെക്രട്ടറി ആധവ് അർജുനയാണ് പ്രമേയം അവതരിപ്പിച്ചത്. കേഡർമാരുടെ അഭ്യർഥന നേതൃത്വത്തെ അറിയിക്കുമെന്ന് പാർട്ടി ജനറൽ സെക്രട്ടറി എൻ. ആനന്ദ് പറഞ്ഞു. ഉയർന്ന ദാരിദ്ര്യവും പൊതുജനങ്ങൾക്ക് കൂടുതൽ ആവശ്യവും ഉള്ള പ്രദേശങ്ങളിൽ നിന്ന് മത്സരിക്കാൻ പാർട്ടി നേതൃത്വം ആഗ്രഹിക്കുന്നുവെന്ന് ആധവ് പറഞ്ഞു. വടക്കൻ ചെന്നൈ ആ സാഹചര്യങ്ങളെ പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പേരമ്പൂർ, കൊളത്തൂർ, ആർ.കെ. നഗർ പോലുള്ള വടക്കൻ ചെന്നൈ നിയോജകമണ്ഡലത്തിൽ നിന്ന് മത്സരിക്കുന്നതിനാണ് വിജയ്‌യുടെ മുൻഗണനയെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈ തങ്ങളുടെ രാഷ്ട്രീയ ശക്തികേന്ദ്രമാണെന്ന ഡി.എം.കെയുടെ അവകാശവാദത്തെക്കുറിച്ച് പരാമർശിക്കവേ 'ഇനി മുതൽ ചെന്നൈ ടി.വി.കെയുടേതാണ്' എന്നാണ് ആധവ് പറഞ്ഞത്. 2021ൽ 54,976 വോട്ടിന് ഡി.എം.കെ ജയിച്ച മണ്ഡലമാണ് പേരമ്പൂർ. 

Tags:    
News Summary - Vijay to contest 2026 Tamil Nadu Assembly polls from Perambur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.