മല്യ കേസ്: 4,200 കോടിയുടെ സ്വത്ത് കണ്ടുകെട്ടാന്‍ അനുമതി

ന്യൂഡല്‍ഹി: മദ്യരാജാവ് വിജയ് മല്യയുടെയും കൂട്ടാളികളുടെയും 4200 കോടിയുടെ ആസ്തി കണ്ടുകെട്ടാന്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് പ്രത്യേക കോടതിയുടെ അനുമതി. ഫ്ളാറ്റുകള്‍, ഫാംഹൗസ്, ഓഹരികള്‍, ഫിക്സ്ഡ് ഡെപ്പോസിറ്റുകള്‍ എന്നിവ അടക്കമുള്ള മല്യയുടെയും സഹായികളുടെയും വിവിധ ആസ്തികള്‍ ജപ്തി ചെയ്യാന്‍ കഴിഞ്ഞ സെപ്റ്റംബറില്‍ ഇ.ഡി ഉത്തരവിറക്കിയിരുന്നു. 

ഈ വസ്തുവകകളുടെ മാര്‍ക്കറ്റ് വില 6630 കോടി വരുമെന്ന് കേന്ദ്ര അന്വേഷണ ഏജന്‍സി അറിയിച്ചുവെങ്കിലും പിന്നീട് അത് 4, 234.84 കോടിയായി. കോടതി അനുമതി ലഭിച്ചതോടെ ഈ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടിയുമായി ഇ.ഡി നീങ്ങും.

 

Tags:    
News Summary - vijay mallya case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.