മെഡിക്കൽ പ്രവേശന അഴിമതി: വിജിലൻസിന്‍റെ കുറ്റവിമുക്ത റിപ്പോർട്ട് തള്ളി; പ്രതികൾ വിചാരണ നേരിടണം

തി​രു​വ​ന​ന്ത​പു​രം: 2004ലെ ​മെ​ഡി​ക്ക​ൽ-​എ​ൻ​ജി​നീ​യ​റി​ങ്​ പ്ര​വേ​ശ​ന ന​ട​പ​ടി​ക​ളി​ൽ വ്യാ​പ​ക കൃ​ത്രി​മം ന​ട​ത്തി സ​ർ​ക്കാ​ർ മെ​റി​റ്റ് സീ​റ്റു​ക​ൾ അ​ട്ടി​മ​റി​ച്ചെ​ന്ന കേ​സി​ൽ പ്ര​തി​ക​ളെ കു​റ്റ​വി​മു​ക്ത​രാ​ക്കി സ​മ​ർ​പ്പി​ച്ച വി​ജി​ല​ൻ​സ് റി​പ്പോ​ർ​ട്ട് കോ​ട​തി ത​ള്ളി. കേ​സി​ൽ പ്ര​തി​ചേ​ർ​ക്ക​പ്പെ​ട്ട മു​ൻ പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​ർ സി.​കെ. വി​ശ്വ​നാ​ഥ​ൻ ഉ​ൾ​പ്പെ​ടെ നാ​ല് ഉ​ദ്യോ​ഗ​സ്ഥ​ർ വീ​ണ്ടും വി​ചാ​ര​ണ നേ​രി​ട​ണ​മെ​ന്ന് തി​രു​വ​ന​ന്ത​പു​രം വി​ജി​ല​ൻ​സ് ജ​ഡ്ജി എ. ​മ​നോ​ജ് ഉ​ത്ത​ര​വി​ട്ടു. നേ​ര​ത്തെ സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട കു​റ്റ​പ​ത്രം പി​ൻ​വ​ലി​ച്ച് പ്ര​തി​ക​ളെ കു​റ്റ​വി​മു​ക്ത​രാ​ക്കി​യ വി​ജി​ല​ൻ​സ്​ ന​ട​പ​ടി കോ​ട​തി റ​ദ്ദാ​ക്കി. വി​ജി​ല​ൻ​സി​ന്‍റെ ‘റ​ഫ​ർ റി​പ്പോ​ർ​ട്ട്’ ത​ള്ളി പ്ര​തി​ക​ൾ​ക്കെ​തി​രെ കു​റ്റം ചു​മ​ത്താ​നാ​ണ്​ കോ​ട​തി ഉ​ത്ത​ര​വ്. ഹൈ​കോ​ട​തി ഇ​ട​പെ​ട​ലി​നെ​ത്തു​ട​ർ​ന്നാ​ണ് നി​യ​മ​പോ​രാ​ട്ട​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യ ഈ ​വി​ധി​യു​ണ്ടാ​യ​ത്.

2004ൽ ​സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ച പ്രോ​സ്‌​പെ​ക്ട​സി​ൽ തി​രു​ത്ത​ൽ വ​രു​ത്തി എ​ൻ​ട്ര​ൻ​സ് റാ​ങ്ക് ലി​സ്റ്റി​ലെ അ​ർ​ഹ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ല​ഭി​ക്കേ​ണ്ട ബി.​എ​സ്.​സി ന​ഴ്‌​സി​ങ്, ബി.​ഫാം, ബി.​ടെ​ക് തു​ട​ങ്ങി​യ കോ​ഴ്സു​ക​ളി​ലെ ഏ​ക​ദേ​ശം മൂ​വാ​യി​ര​ത്തോ​ളം സ​ർ​ക്കാ​ർ മെ​റി​റ്റ് സീ​റ്റു​ക​ൾ സ്വ​കാ​ര്യ സ്വാ​ശ്ര​യ കോ​ള​ജു​ക​ൾ​ക്ക് വി​ട്ടു​ന​ൽ​കി സാ​മ്പ​ത്തി​ക ലാ​ഭ​മു​ണ്ടാ​കി​യെ​ന്നാ​ണ്​ കേ​സ്. സ​ർ​ക്കാ​ർ സീ​റ്റി​ൽ പ്ര​വേ​ശ​നം നി​ഷേ​ധി​ക്ക​പ്പെ​ട്ട​തി​നാ​ൽ പ​രാ​തി​യു​മാ​യി ര​ക്ഷി​താ​ക്ക​ൾ രം​ഗ​ത്തി​റ​ങ്ങി. തു​ട​ർ​ന്ന് 2007ൽ ​കേ​സെ​ടു​ക്കു​ക​യും അ​ഴി​മ​തി ന​ട​ന്ന​താ​യും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​ങ്കു​ണ്ടെ​ന്നും വി​ജി​ല​ൻ​സ്​ പൂ​ജ​പ്പു​ര യൂ​നി​റ്റ്​ എ​സ്.​പി കെ.​ഇ. ബൈ​ജു ക​ണ്ടെ​ത്തി 2018ൽ ​ആ​ദ്യം കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു.

പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​ർ ഓ​ഫി​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി, സ​ർ​ക്കാ​ർ അ​റി​യാ​തെ​യാ​ണ് പ്രോ​സ്‌​പെ​ക്ട​സി​ൽ മാ​റ്റം​വ​രു​ത്തി​യ​തെ​ന്നാ​യി​രു​ന്നു വി​ജി​ല​ൻ​സി​ന്‍റെ ആ​ദ്യ ക​ണ്ടെ​ത്ത​ൽ. ഇ​തി​ലൂ​ടെ സ്വാ​ശ്ര​യ മാ​നേ​ജ്‌​മെ​ന്‍റു​ക​ൾ​ക്ക് കോ​ടി​ക​ളു​ടെ ത​ല​വ​രി​പ്പ​ണം വാ​ങ്ങാ​ൻ വ​ഴി​വി​ട്ട സൗ​ക​ര്യം ഒ​രു​ക്കി​യ​താ​യും വി​ജി​ല​ൻ​സ് ക​ണ്ടെ​ത്തി.എ​ന്നാ​ൽ, വി​ജി​ല​ൻ​സ് കോ​ട​തി​യി​ൽ വി​ചാ​ര​ണ ന​ട​ക്കു​ന്ന​തി​നി​ടെ കെ.​ഇ. ബൈ​ജു​ത​ന്നെ തു​ട​ര​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് കു​റ്റ​പ​ത്രം തി​രി​കെ വാ​ങ്ങി. നാ​ലു​വ​ർ​ഷ​ത്തി​ന് ശേ​ഷം 2022ൽ ​കൂ​ടു​ത​ൽ തെ​ളി​വു​ക​ളൊ​ന്നും ശേ​ഖ​രി​ക്കാ​തെ അ​തേ എ​സ്.​പി ത​ന്നെ പ്ര​തി​ക​ൾ കു​റ്റം ചെ​യ്തി​ട്ടി​ല്ലെ​ന്ന് കാ​ണി​ച്ച് ‘റ​ഫ​ർ റി​പ്പോ​ർ​ട്ട്’ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചു. ഇ​ത്​ പ്ര​തി​ക​ൾ​ക്ക്​ ര​ക്ഷ​പ്പെ​ടാ​നു​ള്ള അ​വ​സ​ര​മാ​യി മാ​റി.

എ​ന്നാ​ൽ, മെ​റി​റ്റ് ലി​സ്റ്റി​ലു​​ണ്ടാ​യി​ട്ടും പ്ര​വേ​ശ​നം നി​ഷേ​ധി​ക്ക​പ്പെ​ട്ട വി​ദ്യാ​ർ​ഥി​യു​ടെ ര​ക്ഷി​താ​വ് ന​ട​ത്തി​യ നി​യ​മ​പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ ഹൈ​കോ​ട​തി ഈ ​റി​പ്പോ​ർ​ട്ട് പു​നഃ​പ​രി​ശോ​ധി​ക്കാ​ൻ വി​ജി​ല​ൻ​സ്​ കോ​ട​തി​യോ​ട്​ നി​ർ​ദേ​ശി​ച്ചു.പു​തി​യ റി​പ്പോ​ർ​ട്ടി​ലെ വൈ​രു​ദ്ധ്യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് കോ​ട​തി അ​ത് ത​ള്ളി​യ​ത്. പ്ര​തി​ക​ളു​ടെ സ്വാ​ധീ​ന​ത്തി​ന് വ​ഴ​ങ്ങി​യാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ റി​പ്പോ​ർ​ട്ട് മാ​റ്റി​യ​തെ​ന്ന വാ​ദം ശ​രി​വെ​ക്കു​ന്ന രീ​തി​യി​ലാ​ണ് കോ​ട​തി ന​ട​പ​ടി. കേ​സി​ൽ കു​റ്റ​പ​ത്രം സ്വീ​ക​രി​ച്ച കോ​ട​തി പ്ര​തി​ക​ൾ​ക്കെ​തി​രെ കു​റ്റം ചു​മ​ത്താ​ൻ ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു. വ​ർ​ഷ​ങ്ങ​ൾ നീ​ണ്ട അ​ഴി​മ​തി​ക്കേ​സി​ൽ ഭാ​വി​യി​ലെ​ങ്കി​ലും അ​ർ​ഹ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നീ​തി ഉ​റ​പ്പാ​ക്കാ​ൻ ഈ ​വി​ധി സ​ഹാ​യി​ക്കും. അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം പ്ര​തി​ക​ൾ ഇ​നി വി​ചാ​ര​ണ നേ​രി​ട​ണം.

Tags:    
News Summary - Vigilance clean chit rejected; accused to face trial in 2004 Medical-Engineering entrance scam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.