യു.പിയിൽ വെടിവെച്ചിട്ടില്ലെന്ന പൊലീസ്​ വാദം തെറ്റ്​; ദൃശ്യങ്ങൾ പുറത്ത്​ VIDEO

ലഖ്​നോ: യു.പിയിൽ ​പ്രതിഷേധകാർക്ക്​ നേരെ വെടിവെച്ചിട്ടില്ലെന്ന പൊലീസ്​ വാദംതെറ്റെന്ന്​ തെളിയിക്കുന്ന രേഖകൾ പുറത്ത്​. യു.പിയിൽ കഴിഞ്ഞ ദിവസം മരിച്ചവരിൽ ഭൂരിപക്ഷത്തിനും വെടിയേറ്റുവെന്ന റിപ്പോർട്ടുകളാണ്​ പുറത്ത്​ വരുന്നത്​. പ്രതിഷേധകാർക്ക്​​ ​നേരെ വെടിയുതിർത്തില്ലെന്ന പൊലീസി​​​െൻറ അവകാശവാദത്തിന്​ വിരുദ്ധമാണ്​ ഇപ്പോൾ പുറത്ത്​ വരുന്ന വാർത്തകൾ.

കാൺപൂരിൽ പ്രതിഷേധകാർക്ക്​​ നേരെ പൊലീസ്​ വെടിയുതിർക്കുന്നതി​​​െൻറ വിഡിയോ ദൃശ്യങ്ങളും പുറത്ത്​ വന്നിട്ടുണ്ട്​. ജാക്കറ്റും ഹെൽമറ്റും ധരിച്ച്​ തോക്കുമായി നിൽക്കുന്ന പൊലീസുകാര​​​െൻറ ദൃശ്യങ്ങളാണ്​ പുറത്ത്​ വന്നത്​. തെരുവ​ി​​െൻറ ഒരു മൂലയിൽ നിന്ന്​ പൊലീസുകാരൻ വെടിവെക്കുന്നതും ദൃശ്യങ്ങളിലുണ്ട്​.

യു.പി ഡി.ജി.പി ഒ.പി സിങ്​ പൊലീസ്​ വെടിവെച്ചുവെന്ന വാദം നിരാകരിച്ചിരുന്നു. ഇതിന്​ പിന്നാലെയാണ്​ പുതിയ തെളിവുകൾ പുറത്ത്​ വരുന്നത്​.

Full View
Tags:    
News Summary - Video Suggests UP Cop Opened Fire In Kanpur, Contrary To "No Police Firing" Claim-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.