ഉത്തരാഖണ്ഡിൽ കനത്തമഴ; വീടുകൾ തകർന്നു, മൂന്ന്​ മരണം

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ചാമോലി ജില്ലയിലുണ്ടായ കനത്ത മഴയിൽ മൂന്ന്​ മരണം. മേഘവിസ്​ഫോടനത്തെ തുടർന്നാണ്​ തിങ് കളാഴ്​ച പുലർച്ചയോടെ ചമോലിയിൽ കനത്ത മഴയുണ്ടായത്​.

രൂപ ദേവി(35), അവരുടെ ഒമ്പത്​ മാസം പ്രായമുള്ള കുട്ടി എന്നിവരാണ്​ മരിച്ചത്​​​. രാത്രി വീട്ടിൽ കിടന്നുറങ്ങു​േമ്പാൾ മഴയിൽ ഇവരുടെ വീട്​ ഒലിച്ച്​ പോവുകയായിരുന്നു. നാട്ടുകാരും ദുരന്തനിവാരണ സേനയും പ്രദേശത്ത്​ രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്​. ഉരുൾപൊട്ടലിലാണ് മറ്റൊരു​ 21കാരിക്ക​്​ ജീവൻ നഷ്​ടമായത്​. രാത്രി ഒരു മണിയോടെയാണ്​ മഴയും ഇടിമിന്നലും തുടങ്ങിയത്​. ഇപ്പോഴും ഉത്തരാഖണ്ഡിലെ വിവിധ പ്രദേശങ്ങളിൽ മഴ തുടരുകയാണ്​.

Tags:    
News Summary - On Video, Houses Washed Away After Cloudburst In Uttarakhand-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.