ചണ്ഡീഗഡ്: ചണ്ഡീഗഡ്-ഷിംല ദേശീയ പാതയിൽ കാർ സ്റ്റണ്ട് നടത്തിയ പെൺകുട്ടി അപകടത്തിൽപ്പെട്ടു. നിയന്ത്രണം വിട്ട കാർ എതിർ റോഡിലേക്ക് പറന്ന് കയറുകയായിരുന്നു. പർവനൂ-സൊലാൻ പാതയിൽ ഞായറാഴ്ച രാത്രി ഏഴിനായിരുന്നു സംഭവം. എതിരെ വന്ന കാർ യാത്രികർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് മൂന്നുപേരെ അറസ്റ്റ് ചെയ്തു.
സ്റ്റണ്ട് ചെയ്യവെ കാറിന്‍റെ നിയന്ത്രണം നഷ്ടപ്പെടുകയും ഡിവൈഡറിൽ തട്ടി പറന്നുയർന്ന് എതിർവശത്തെ പാതയിലേക്ക് വീഴുകയുമായിരുന്നു. ഡോർ പാതി തുറന്നിട്ടായിരുന്നു അഭ്യാസ പ്രകടനം. പിന്നിലുണ്ടായിരുന്ന വാഹനത്തിലെ യാത്രികൻ പകർത്തിയ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കാർ തകർന്ന നിലയിലാണ്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തുന്നതിന് മുമ്പ് പെൺകുട്ടി സ്ഥലം വിട്ടിരുന്നതായി സൊലൻ എസ്.പി. വീരേന്ദർ ശർമ പറഞ്ഞു. അശ്രദ്ധമായി വണ്ടിയോടിച്ചതിന് പെൺകുട്ടിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.