ഭോപ്പാൽ: ലോക്ഡൗണിനിടെ പൊലീസുകാരെ വളഞ്ഞിട്ട് തല്ലി ഗ്രാമീണർ. മധ്യപ്രദേശിലെ ചത്താർപൂർ ഗ്രാമത്തിലാണ് സംഭവമുണ്ടായത്. ഗ്രാമീണരിൽ ഒരാളെ മർദിച്ചുവെന്ന് ആരോപിച്ചായിരുന്നു പൊലീസുകാർക്ക് നേരെ ആക്രമണം. എന്നാൽ, കർഫ്യു നിയന്ത്രണങ്ങൾ ലംഘിച്ച് പ്രവർത്തിച്ച കട അടപ്പിക്കാൻ ശ്രമിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
മർദനത്തിനിടെ പൊലീസുകാരിൽ ഒരാൾ തന്നെ ആക്രമിച്ചുവെന്ന് ഗ്രാമീണരിൽ ഒരാൾ പറയുന്നതും ദൃശ്യങ്ങളിൽ കാണാം. സംഭവത്തിന് ശേഷം വടികൾ ചിതറി കിടക്കുന്നതും ദൃശ്യങ്ങളിലുണ്ട്. കോവിഡ് കർഫ്യു ലംഘിച്ചെന്ന വിവരത്തെ തുടർന്നാണ് ഗ്രാമത്തിലെത്തിയതെന്ന് പൊലീസ് ഉദ്യോഗസ്ഥൻ ശശാങ്ക് ജെയിൻ പറഞ്ഞു.
ഗ്രാമവാസികൾ അകാരണമായി പൊലീസുകാരെ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.