ബംഗളൂരു: നേത്രാവതി നദിക്ക് സമീപത്തു വെച്ച് കാണാതായ കഫേ കോഫി ഡേ ശൃംഖലയുടെ സ്ഥാപകനും കർണാടക മുൻ മുഖ്യമന്ത്ര ി എസ്.എം കൃഷ്ണയുടെ മരുമകനുമായ വി.ജി സിദ്ധാർത്ഥയുടെ മൃതദേഹം കണ്ടെത്തി.
മത്സ്യത്തൊഴിലാളികളാണ് നേത്രാവത ി നദിയിൽ മൃതദേഹം കണ്ടെത്തിയത്. അദ്ദേഹത്തെ അവസാനമായി കണ്ട പാലത്തിൻെറ ഏതാനും ദൂരം അകലെ ഹൊയ്ഗെ ബസാറിൽ നിന്നാണ് മൃതദേഹം കണ്ടുകിട്ടിയത്. തിങ്കളാഴ്ചയാണ് സിദ്ധാർത്ഥയെ കാണാതായതായത്. തീരരക്ഷാ സേനയും നാവിക സേനയും ദേശീയ ദുരന്ത നിവാരണ സേനയും അദ്ദേഹത്തിന് വേണ്ടി നദിയിൽ തെരച്ചിൽ ഊർജ്ജിതമാക്കിയിരുന്നു. 34 മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
ബിസിനസിലെ കടബാധ്യതയും താൻ നേരിടുന്ന സമ്മർദ്ദവും വെളിപ്പെടുത്തിക്കൊണ്ട് സിദ്ധർത്ഥ കഫേ കോഫി ഡേ ബോർഡ് ഡയറക്ടർമാർക്ക് ഈ മാസം 27ന് അയച്ച കത്ത് പുറത്തു വന്നിരുന്നു. ഒരു സംരംഭകനെന്ന നിലയിൽ താൻ പരാജയപ്പെട്ടുവെന്നും തന്നെ വിശ്വസിച്ചവരെ നിരാശരാക്കിയതിൽ ക്ഷമ ചോദിക്കുന്നുവെന്നും പരാമർശിചുകൊണ്ടായിരുന്നു കത്ത്.
തനിക്കു താങ്ങാൻ കഴിയാത്ത വിധം സമ്മർദ്ദമുണ്ടെന്നും അതിനാൽ എല്ലാം ഉപേക്ഷിക്കുകയാണെന്നും അദ്ദേഹം കത്തിൽ സൂചിപ്പിച്ചിരുന്നു. ഇശതല്ലാം കണക്കിലെടുത്ത് സിദ്ധാർത്ഥ ആത്മഹത്യ ചെയ്തതാകാമെന്ന നിഗമനത്തിലായിരുന്നു പൊലീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.