'സേനയിലെ മുസ്​ലിംകളെക്കുറിച്ച്​ നുണപ്രചരിപ്പിക്കുന്നു'; റിട്ടയേഡ്​ ജവാൻമാർ പ്രധാനമന്ത്രിക്ക്​ കത്തെഴുതി

ന്യൂഡൽഹി: സേനയിലെ മുസ്​ലിംകളെക്കുറിച്ച്​ നുണപ്രചരിപ്പിക്കുന്നത്​ തടയണമെന്നാവശ്യപ്പെട്ട്​ 120ഓളം റിട്ടയേഡ്​ ജവാൻമാർ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും രാഷ്​ട്രപതി രാംനാഥ്​ കോവിന്ദിനും കത്തെഴുതി. ദേശീയ മാധ്യമമായ എൻ.ഡി.ടി.വിയാണ്​ ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട്​ ചെയ്​തത്​.

1965ൽ പാകിസ്​താനെതിരായ യുദ്ധത്തിൽ പ​ങ്കെടുക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന്​ ആർമിയിലെ മുസ്​ലിം റെജിമെൻറിനെ (സേനയിലെ പ്രത്യക വിഭാഗം) പിരിച്ചുവി​ട്ടെന്ന തരത്തിൽ​ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി വിദ്വേഷ പ്രചാരണം നടക്കുന്ന പശ്ചാത്തലത്തിലാണ്​ കത്തെഴുതിയത്​. ഇന്ത്യൻ ആർമി, ഇന്ത്യൻ നേവി, ഇന്ത്യൻ എയർഫോഴ്​സ്​ എന്നിവയിലെ മുൻഓഫീസർമാർ കത്തിൽ ഒപ്പുവെച്ചിട്ടുണ്ട്​.

ഇന്ത്യൻ ആർമിയിൽ ഒരു കാലത്തും മുസ്​ലിംകൾക്ക്​ പ്രത്യേകമായി റെജിമെൻറ്​ ഉണ്ടായിട്ടില്ല. ഇത്തരം നുണപ്രചാരണങ്ങൾ രാജ്യത്തി​െൻറ ഐക്യത്തെയും സുരക്ഷയെയും തകർക്കും. ഹവീൽദാർ അബ്​ദുൽ സമദ്​, മേജർ അബ്​ദുൽ റഫി ഖാൻ ഉൾപ്പെടെയുള്ള ജവാൻമാർ പാക്കിസ്താനെതിരായ യുദ്ധത്തിൽ വീരോചിതം പോരാടിയാവരാ​െണന്നും കത്തിലൂടെ ജവാൻമാർ ചൂണ്ടിക്കാട്ടി.

ഇത്തരം നുണകൾ തുടർച്ചായി പ്രചരിപ്പിക്കുന്നത്​ രാജ്യത്ത്​ മുസ്​ലിം വിരുദ്ധ വികാരം വളർത്തുന്നതാണെന്നും മുസ്​ലിം ജവാൻമാരുടെയും വിരമിച്ച ജവാൻമാരുടെയും അന്തസ്​ ചോദ്യം ചെയ്യുന്നതാണെന്നും കത്തിൽ ചൂണ്ടിക്കാച്ചിട്ടുണ്ട്​. മുൻ നേവി ചീഫ്​ അഡ്​മിറൽ എൽ.രാംദാസ്​ അടക്കമുള്ളവർ കത്തിൽ ഒപ്പുവെച്ചിട്ടുണ്ട്​.


Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.