ഹൈദരാബാദ്: ബാഹുബലി അടക്കം പ്രശസ്ത സിനിമകൾക്ക് നൃത്ത സംവിധാനം നിർവഹിച്ച പ്രമുഖ നൃത്ത സംവിധായകന്‍ ശിവശങ്കര്‍ മാസ്റ്റര്‍ നിര്യാതനായി. 72 വയസായിരുന്നു അദ്ദേഹത്തിന്. തെലുങ്ക്- തമിഴ് സിനിമകളിലെ ശ്രദ്ധേയ നൃത്ത സംവിധായകനായിരുന്നു ശിവശങ്കര്‍ മാസ്റ്റര്‍. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. 1948 ഡിസംബര്‍ ഏഴിന് ചെന്നൈയിലാണ് ജനിച്ചത്. എണ്ണൂറോളം സിനിമകള്‍ക്ക് നൃത്തസംവിധാനം ഒരുക്കി. ദേശീയ പുരസ്‌കാരങ്ങള്‍ ഉള്‍പ്പടെ ഒട്ടേറെ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
തിരുടാ തിരുടി എന്ന ചിത്രത്തിലെ മന്‍മദരാസ, എസ്.എസ് രാജമൗലവിയുടെ മഗധീര എന്ന ചിത്രത്തിലെ ധീരാ ധീരാ, ബാഹുബലി, മഹാത്മ, അരുന്ധതി, സൂര്യവംശം, പൂവെ ഉനക്കാകെ തുടങ്ങി ഒട്ടേറെ ചിത്രങ്ങളിലെ ഹിറ്റ് ഗാനങ്ങള്‍ക്ക് നൃത്ത സംവിധാനമൊരുക്കിയത് ഇദ്ദേഹമാണ്. സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ശിവശങ്കറിന്‍റെ ആശുപത്രി ചെലവുകള്‍ കഴിഞ്ഞ ദിവസം ചലച്ചിത്ര താരങ്ങളായ സോനു സൂദും ധനുഷും ഏറ്റെടുത്തിരുന്നു. അതിന് പിന്നാലെയാണ് അദ്ദേഹം വിടവാങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.