Posted On
date_range Updated On
date_range തീവ്രവാദത്തെ പിന്തുണക്കുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തണം -വെങ്കയ്യനായിഡു
ന്യൂഡൽഹി: തീവ്രവാദത്തിന് പിന്തുണ നൽകുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തണമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യനായിഡു. തീവ്രവാദത്തെ പ്രതിരോധിക്കാൻ രാജ്യങ്ങൾ ഒരുമിച്ച് നിൽക്കണമെന്നും വെങ്കയ്യനായിഡു പറഞ്ഞു. ലിത്വാനയിൽ സന്ദർശനം നടത്തുന്നതിനിടെയാണ് ഉപരാഷ്ട്രപതിയുടെ പ്രസ്താവന.
ലിത്വാനിയൻ പൗരൻമാർക്ക് ഇന്ത്യ ഇ-വിസ നൽകുമെന്നും വെങ്കയ്യനായിഡു അറിയിച്ചു. ഇന്ത്യയിൽ സൗരോർജം വ്യാപിപ്പിക്കാനായി ലിത്വാനയുമായി കരാറുണ്ടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിൽ മൂന്ന് കരാറുകളിലും ഒപ്പിട്ടു.
മൂന്ന് രാജ്യങ്ങളുടെ സന്ദർശനത്തിനായാണ് വെങ്കയ്യനായിഡു യാത്ര തിരിച്ചത്. ലിത്വാനിയ, ലാത്വിയ, എസ്റ്റോണിയ എന്നീ രാജ്യങ്ങളിലാണ് നായിഡു സന്ദർശനം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.