റോഡ്​ മുറിച്ചു കടക്കവേ ഒഴുകി വന്ന വാഹനങ്ങൾക്കടിയിൽ ​െപട്ട്​ മൂന്നു മരണം

ജയ്​പൂർ: വെള്ളം പൊങ്ങിയ റോഡ്​ മുറിച്ചു കടക്കാൻ​ ശ്രമിക്കവെ ഒഴുകി വന്ന വാഹനങ്ങൾക്കടിയിൽ ​െപട്ട്​ എട്ടുവയസുകാരനുൾപ്പെടെ മൂന്നു ​േപർ മരിച്ചു. രാജസ്​ഥാനി​െല ബാർമറിൽ വ്യാഴാഴ്​ച രാത്രി ഒമ്പതുമണിയോടു കൂടിയാണ്​ സംഭവം. സുവ ദേവി, തികമ രാം എന്നിവരും ദിനേശ്​ എന്ന എട്ടു വയസുകാരനുമാണ്​ മരിച്ചത്​. 

സംഭവം നടന്നു മണിക്കൂറുകൾക്കുള്ളളിൽ മരിച്ച സ്​ത്രീയുടെയും പുരുഷ​​​​െൻറയും മൃതദേഹം ലഭിച്ചു. കുട്ടിയു​െട മൃതദേഹം ഇന്ന്​ രാവി​െലയാണ്​ ലഭിച്ചത്​. മൂന്ന്​ എസ്​.യു.വികളും ഒരു പിക്കപ്​ വാനുമാണ്​ ഒഴുകിപ്പോയത്​. ഇവയിൽ സഞ്ചരിച്ചിരുന്ന 37 പേരെ ​െപാലീസ്​ രക്ഷപ്പെടുത്തി. സമീപത്തെ മലയുടെ മുകളിൽ നിന്നുള്ള വെള്ളത്തി​​​​െൻറ കുത്തൊഴുക്കാണ്​ വെള്ളപ്പൊക്കത്തിനിടയാക്കിയത്​. 

സാധാരണയായി മഴക്കാലത്ത്​ മലവെള്ളം റോഡു വഴി ഒഴ​ുകിപ്പോകാറുണ്ട്​. എന്നാൽ ഇത്ര ശക്​തമായ ഒഴൂക്ക്​ ഉണ്ടാകാറില്ലെന്ന്​ നാട്ടുകാർ പറയുന്നു. നാലടി ഉയരത്തിൽ വെള്ളം പൊങ്ങിയിതിനാല പ്രദേശത്ത്​ വാഹന ഗതാഗതം നിരോധിച്ചിരിക്കുകയായിരുന്നു. ഒരു ബസ്​ വെള്ളനിറഞ്ഞ റോഡ്​ മുറിച്ചു കടന്ന്​ പോയതോടെ ചെറിയ വാഹനങ്ങളും അതിനു ശ്രമിക്കുകയായിരുന്നു. ഇതാണ്​ അപകടത്തിനിടയാക്കിയതെന്നും പൊലീസ്​ പറഞ്ഞു. 
 

Tags:    
News Summary - vehicles swept away while crossing flooded road:3 killed -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.