ചെന്നൈ: തൂത്തുക്കുടിയിലെ വേദാന്തയുടെ സ്റ്റെർലൈറ്റ് കോപ്പർ പ്ലാൻറ് അടച്ചുപൂട്ടിയ തമിഴ്നാട് സർക്കാർ ഉ ത്തരവ് ഹരിത ട്രൈബ്യൂണൽ റദ്ദാക്കി. പ്ലാൻറ് മലിനീകരണമുണ്ടാക്കുന്നു എന്നാരോപിച്ച് നാട്ടുകാർ നടത്തിയ സമരം പൊലീസ് വെടിവെപ്പിൽ കലാശിക്കുകയും 13 പേർ കൊല്ലപ്പെടുകയും ചെയ്തതോടെയാണ് പ്ലാൻറ് അടച്ചുപൂട്ടാൻ സർക്കാർ ഉത്തരവിറക്കിയത്.
വേദാന്തയുടെ കോപ്പർ പ്ലാൻറിന് പ്രവർത്തനാനുമതി മൂന്നാഴ്ചക്കുള്ളിൽ പുതുക്കി നൽകണമെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിനോട് കോടതി ഉത്തരവിട്ടു. പ്രദേശവാസികളുടെ ക്ഷേമത്തിനായി മൂന്നു വർഷത്തിനുള്ളിൽ ഒരു കോടി രൂപ നൽകണമെന്ന് കമ്പനിയോടും കോടതി നിർദേശിച്ചിട്ടുണ്ട്. കുടിവെള്ള വിതരണം, ആശുപത്രി, ആരോഗ്യ പദ്ധതികൾ, നൈപുണ്യ വികസനം തുടങ്ങിയ പദ്ധതികൾക്കായി തുക വിനിയോഗിക്കാമെന്ന് കമ്പനിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
കമ്പനി അടച്ചുപൂട്ടാൻ ഉത്തരവിടും മുമ്പ് വേണ്ട നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നും കോടതി നിരീക്ഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.