കെജ്രിവാളിന് ജാമ്യം അനുവദിച്ച സുപ്രീം കോടതി വിധി സംഘ്പരിവാറിന്റെ പ്രതികാര രാഷ്ട്രീയത്തിനേറ്റ തിരിച്ചടി -വി.ഡി. സതീശൻ

തിരുവനന്തപുരം: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച സുപ്രീം കോടതി വിധി സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ജനാധിപത്യത്തെ അട്ടിമറിച്ച് ഏകാധിപത്യത്തെ വാഴിക്കാമെന്ന് കരുതുന്ന സംഘ്പരിവാറിന്റെ മുഖത്തേറ്റ അടിയാണ് കോടതി വിധി. ഏത് ഏകാധിപതിക്കും മുകളിലാണ് നീതിന്യായ വ്യവസ്ഥ. കോടതി വിധിയും നിരീക്ഷണങ്ങളും അതിന് അടിവരയിടുന്നു. പ്രതികാര രാഷ്ട്രീയത്തിനേറ്റ തിരിച്ചടി ജനാധിപത്യത്തിന്റെ വിജയമാണിതെന്നും വി.ഡി. സതീശൻ പറഞ്ഞു.

ഇൻഡ്യ മുന്നണിക്ക് കൂടുതൽ ആത്മവിശ്വാസവും ഊർജവും നൽകുന്നതാണ് സുപ്രീം കോടതി വിധി. കെജ്രിരിവാൾ പ്രചാരണ രംഗത്ത് എത്തുന്നത് തെരഞ്ഞെടുപ്പിലും പ്രതിഫലിക്കും. ഇൻഡ്യ മുന്നണിക്ക് അനുകൂലമായ തരംഗമുണ്ടാകും. ജനാധിപത്യ ത്തിന്റെ അടിസ്ഥാന തത്വങ്ങളേയും രാജ്യത്തിന്റെ ആത്മാഭിമാനത്തേയും ചോദ്യം ചെയ്യാൻ ബി.ജെ.പിയേയും സംഘപരിവാർ ശക്തികളേയും കോൺഗ്രസ് അനുവദിക്കില്ല. പ്രതിപക്ഷം കൂടുതൽ കരുത്താർജിക്കുമ്പോൾ വർഗീയ വിദ്വേഷം ചീറ്റുന്ന മോദിക്കും സംഘത്തിനും ഈ തിരഞ്ഞെടുപ്പിൽ ജനം കനത്ത തിരിച്ചടിനൽകുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു. 

Tags:    
News Summary - VD Satheesan welcomed Supreme Court verdict granting bail to Kejriwal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.