ഇന്ധന വിലയിൽ കെജ്​രിവാളി​െൻറ ‘സർജിക്കൽ സ്​ട്രൈക്ക്’​; ഡൽഹിയിൽ ഡീസൽ വില എട്ട്​ രൂപ കുറയും

ഡൽഹി: ഡൽഹിയിൽ ഇന്ധനവിലയിൽ സർജിക്കൽ സ്​ട്രൈക്ക്​ നടത്തി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാൾ. വ്യാഴാഴ്​ച നടത്തിയ പ്രത്യേക വിർച്വൽ ബ്രീഫിങ്ങിൽ ഡീസലി​​​െൻറ​ വാറ്റ്​ നികുതി വെട്ടിക്കുറക്കാൻ തീരുമാനിച്ചതായി അദ്ദേഹം അറിയിച്ചു.

നിലവിൽ ഡീസലി​​​െൻറ വാറ്റ്​ നികുതി 30 ശതമാനമാണ്​. ഇത്​ 16.75 ശതമാനമായാണ്​ കുറക്കുന്നത്​. നികുതി ഇളവുചെയ്യുന്നതോടെ എട്ട്​ രൂപയാണ്​ ഡീസലിന്​ കുറയുക. 81.94രൂപയാണ്​ ഒരു ലിറ്റർ ഡീസലി​​​െൻറ തലസ്​ഥാനത്തെ വില. പെ​ട്രോളിനെ അപേക്ഷിച്ച്​ ഇത്​ രണ്ട്​ ശതമാനം കൂടുതലാണ്​.

കുറച്ചുനാളുകളായി പെട്രോളിനേക്കാൾ കൂടിയ വിലയിലാണ്​ ഡൽഹിയിൽ ഡീസൽ വിറ്റഴിക്കുന്നത്​. നിലവിലെ പ്രഖ്യാപനത്തോടെ ഡീസൽ വില 73.64രൂപയാകുമെന്നാണ്​ കണക്കാക്കുന്നത്​. ഡൽഹി മന്ത്രിസഭ യോഗമാണ്​ നിർണായക തീരുമാനം എടുത്തത്​. പുതിയ നീക്കത്തോടെ സമ്പദ്​വ്യവസ്​ഥയിൽ ഉണർവ്വ്​ ഉണ്ടാകുമെന്നാണ്​ കണക്കാക്കുന്നത്​. ഡൽഹിയി​ലെ വ്യവസായികളും കച്ചവടക്കാരും വാറ്റ്​ കുറയ്​ക്കണമെന്ന്​ നിരന്തരം ആവശ്യപ്പെട്ടിരുന്നു. 

Tags:    
News Summary - VAT Cut To 16.5% In Delhi, Diesel To Be Cheaper By Over Rs 8: Arvind Kejriwal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.