Posted On
date_range Updated On
date_range താണെയിൽ ഗുജറാത്തി കടകൾക്കുനേരെ എം.എൻ.എസുകാരുടെ ആക്രമണം
മുംബൈ: മുംബൈക്കടുത്ത് താണെയിലും വസായിയിലും ഗുജറാത്തികളുടെ കടകള്‍ക്കുനേരെ മഹാരാഷ്ട്ര നവനിർമാൺ സേനയുടെ (എം.എൻ.എസ്) ആക്രമണം. മറാത്തിക്കു പകരം കടകൾക്ക് ഗുജറാത്തി ഭാഷയിൽ ബോർഡുകൾ വെച്ചതാണ് എം.എൻ.എസുകാരെ പ്രകോപിപ്പിച്ചത്.
ഞായറാഴ്ച നടന്ന പാര്‍ട്ടി റാലിയില്‍ എം.എൻ.എസ് അധ്യക്ഷൻ രാജ് താക്കറെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഗുജറാത്തികൾക്കുമെതിരെ സംസാരിച്ചിരുന്നു. താണെയും വസായിയും ഗുജറാത്തായി മാറിയെന്നായിരുന്നു രാജിെൻറ ഒരു പരാമർശം. ഗുജറാത്തികൾ കൂട്ടമായി താമസിക്കുന്ന സ്ഥലങ്ങളാണ് താണെയും വസായിയും. ഇവ രണ്ടും ഗുജറാത്തിലെയല്ല, മഹാരാഷ്ട്രയിലെ ജില്ലകളാണെന്നും ഗുജറാത്തിയിലുള്ള ബോർഡുകൾ അനുവദിക്കില്ലെന്നും എം.എൻ.എസ് പ്രാദേശിക നേതാവ് അവിനാഷ് ജാദവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.