ബനാറസ് സർവകലാശാല വൈസ് ചാൻസ്‍ലർ സുധീർ കുമാർ ജെയ്ൻ വിദ്യാർഥികൾ സംഘടിപ്പിച്ച ഇഫ്താറിൽ പങ്കെടുത്തപ്പോൾ

ബനാറസ് സർവകലാശാല വി.സി ഇഫ്താറിൽ പങ്കെടുത്തത് വിവാദമാക്കി എ.ബി.വി.പി; വി.സിയുടെ കോലംകത്തിച്ചു

ലഖ്നോ: ബനാറസ് ഹിന്ദു സർവകലാശാല വൈസ് ചാൻസലർ സുധീർ കുമാർ ജെയ്ൻ വിദ്യാർഥികൾ സംഘടിപ്പിച്ച ഇഫ്താറിൽ പങ്കെടുത്തത് വിവാദമാക്കി എ.ബി.വി.പി. സംഭവത്തിൽ പ്രതിഷേധിച്ച എ.ബി.വി.പി വി.സിയുടെ കോലംകത്തിച്ചു.

എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്നതാണ് സർവകലാശാലയുടെ രീതിയെന്നും ഇഫ്താറിൽ പങ്കെടുത്തത് ശരിയായ തീരുമാനമാണെന്നും വി.സിയുടെ ഓഫിസ് അറിയിച്ചു. സർവകലാശാലയിലെ വനിത കോളജ് ആയ മഹിള മഹാവിദ്യാലയ സംഘടിപ്പിച്ച ഇഫ്താറിലാണ് വി.സി പങ്കെടുത്തത്. ഇതിന്റെ ചിത്രങ്ങൾ വി.സിയുടെ ഓഫിസ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഇതോടെയാണ് എ.ബി.വി.പി പ്രതിഷേധവുമായി രംഗത്തെത്തിയത്. ആദ്യമായാണ് സർവകലാശാല വി.സി ഇഫ്താറിൽ പങ്കെടുക്കുന്നതെന്ന് എ.ബി.വി.പി നേതാവ് അധോക്ഷജ് പാണ്ഡെ പറഞ്ഞു.

എന്നാൽ, മുൻ വി.സിമാരും ഇഫ്താറിൽ പങ്കെടുത്തിട്ടുണ്ടെന്ന് ചിത്രംസഹിതം വി.സിയുടെ ഓഫിസ് സാമൂഹമാധ്യമങ്ങളിൽ വിശദീകരിച്ചു. ഇഫ്താറിൽ മാത്രമല്ല, സർവകലാശാലയിലെ വിദ്യാർഥികൾ സംഘടിപ്പിക്കുന്ന ജന്മാഷ്ടമി, സരസ്വതി പൂജ തുടങ്ങിയ പരിപാടികളിലും വി.സിമാർ സംബന്ധിക്കാറുണ്ടെന്ന് ഓഫിസ് വ്യക്തമാക്കി.

Tags:    
News Summary - Varanasi: ABVP opposes Iftar on BHU campus, burn effigy Vice-Chancellor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.