യു.പിയിൽ 30 കോവിഡ്​ രോഗികളെ കാണാനില്ല

വാരാണസി: ഉത്തർപ്രദേശിൽ വ്യാജവിവരങ്ങൾ നൽകിയശേഷം മുങ്ങിയ കോവിഡ്​ രോഗികളെ കണ്ടെത്താൻ ​ശ്രമം. രോഗം സ്​ഥിരീകരിച്ച 30 പേരെ കണ്ടെത്താൻ ആരോഗ്യവകുപ്പിന്​ കഴിഞ്ഞിരുന്നില്ല. കോവിഡ്​ പോസിറ്റീവാണെന്ന്​ അറിഞ്ഞതിന്​ പിന്നാലെ രോഗികളുമായി ബന്ധപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇവർ നൽകിയ വിലാസവും ഫോൺ നമ്പറും തെറ്റാണെന്ന്​ കണ്ടെത്തുകയായിരുന്നു. തുടർന്ന്​ കോവിഡ്​ രോഗിക​െള കണ്ടെത്താനായി ആരോഗ്യവകുപ്പ്​ പൊലീസി​​െൻറ സഹായം തേടി. 

മിക്കവരുടെയും ഫോൺ സ്വിച്ച്​ ഓഫാണ്​. വിലാസം തെറ്റും മറ്റുള്ളവരുടേതും നൽകി ആരോഗ്യ വകുപ്പിനെ കബളിപ്പിക്കുകയായിരുന്നു. കോവിഡ്​ പരിശോധനക്കായി സാമ്പിളുകൾ ശേഖരിക്കുന്നതിനിടെ പേരും മേൽവിലാസവും ഫോൺ നമ്പറും ശേഖരിച്ചിരുന്നു. രോഗം സ്​ഥിരീകരിച്ച 30 പേർ നൽകിയ വിലാസം തെറ്റാണെന്ന്​ കണ്ടെത്തിയതിനെ തുടർന്ന്​ കനത്ത ജാഗ്രത നിർദേശം നൽകി. 

കോവിഡ്​ രോഗികളെ ഉടൻ കണ്ടെത്താൻ പൊലീസി​​െൻറ സഹായം തേടിയതായി മെഡിക്കൽ ഓഫിസർ ഡോ. വി.ബി. സിങ്​ പറഞ്ഞു. തെറ്റായ വിവരങ്ങൾ നൽകി ആരോഗ്യവകുപ്പിനെ കബളിപ്പിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന്​ ജില്ല മജിസ്​ട്രേറ്റ്​ അറിയിച്ചു. 
 

Tags:    
News Summary - Varanasi 30 missing after testing Positive -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.