ദേ​ശീ​യ​ഗാ​നം: അവശർ എ​ഴു​ന്നേ​റ്റ്​ നി​ൽ​ക്കേ​ണ്ട​തി​ല്ലെ​ന്ന്​ സു​പ്രീം​കോ​ട​തി


ന്യൂഡൽഹി: സിനിമ തിയറ്ററുകളിൽ ദേശീയഗാനാലാപനസമയത്ത്, അംഗവൈകല്യമുള്ളവരും പ്രത്യേക അസുഖക്കാരും എഴുന്നേറ്റ് നിൽക്കേണ്ടതില്ലെന്ന് സുപ്രീംകോടതി. സെറിബ്രൽ പാൾസി, പാർക്കിൻസൻസ്, നെട്ടല്ലിന് വൈകല്യം, കുഷ്ഠരോഗം, ഒാട്ടിസം, പോളിയോ രോഗബാധിതർ തുടങ്ങിയവരെ ഒഴിവാക്കാമെന്ന് കോടതി പറഞ്ഞു. ദേശീയഗാനവും വന്ദേമാതരവുമായി ബന്ധെപ്പട്ട ഹരജികൾ പരിഗണിക്കുേമ്പാഴാണ് ജസ്റ്റിസ് ദീപക് മിശ്രയടങ്ങിയ ബെഞ്ച്  ഇക്കാര്യം വ്യക്തമാക്കിയത്. 
സ്കൂളുകളിലടക്കം വന്ദേമാതരം നിർബന്ധമാക്കുന്നതടക്കമുള്ള ഹരജികളിൽ കോടതി  കേന്ദ്രസർക്കാറിൽനിന്ന് അഭിപ്രായം തേടി. ഒരു മാസത്തിനകം അഭിപ്രായം അറിയിക്കണം. കേസിൽ ആഗസ്റ്റ് 23ന് തുടർവാദം കേൾക്കും. പാർലമെൻറിലും നിയമസഭകളിലും കോടതികളിലും പ്രവൃത്തിദിനങ്ങളിൽ ദേശീയഗാനവും ദേശീയഗീതമായ ‘വന്ദേമാതരവും’ ആലപിക്കുന്നതിലെ സാധ്യതകളെക്കുറിച്ച് മറുപടി നൽകാനും കോടതി കേന്ദ്രത്തോട് നിർദേശിച്ചു. അഭിഭാഷകനായ അശ്വിനി കുമാർ ഉപാധ്യായ സമർപ്പിച്ച ഹരജിയിലാണ് നടപടി. മുമ്പ് ഇേദ്ദഹം നൽകിയ ഹരജി പുതുക്കി നൽകാനും കോടതി അനുമതി നൽകി.  
മുതിർന്ന അഭിഭാഷകനായ രാജു രാമചന്ദ്രനാണ് രോഗികൾ ദേശീയഗാനാലാപന സമയത്ത് നേരിടുന്ന ബുദ്ധിമുട്ട് കോടതിയെ അറിയിച്ചത്. ദേശീയഗാനത്തെ ബഹുമാനിക്കുകെയന്നത് പൗരെൻറ കടമയാണെന്നും ഇൗ കടമ നിർവഹിക്കാൻ കോടതി ഇടപെടേണ്ടി വന്നത് നിർഭാഗ്യകരമാെണന്നും അഡീഷനൽ സോളിസിറ്റർ ജനറൽ തുഷാർമേത്ത വാദിച്ചു. 
തിയറ്ററുകളിൽ സിനിമ പ്രദർശനത്തിന് മുമ്പ് ദേശീയഗാനം കേൾപ്പിക്കുേമ്പാൾ നിർബന്ധമായും എഴുന്നേറ്റ് ബഹുമാനിക്കണെമന്ന് നവംബർ 30ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇൗ ഉത്തരവിനെതിരെ കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റി സമർപ്പിച്ച  ഹരജി ഫയലിൽ സ്വീകരിച്ചു. 
കേന്ദ്രത്തിെൻറ അഭിപ്രായം തേടിയ കോടതി,  ഇൗ കേസിലും മറുപടി നൽകാൻ ഒരു മാസത്തെ സമയമനുവദിച്ചു.
 ദേശീയ ഗാനം നിർബന്ധമാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പാർലമെൻറിലാണ് നിയമം െകാണ്ടുവേരണ്ടതെന്ന് ഫിലിം സൊസൈറ്റിയുടെ അഭിഭാഷകരായ ചന്ദർ ഉദയ് സിങ്ങും പി.വി. ദിനേശും വാദിച്ചു. ഇതിനെതിരെ പറഞ്ഞാൽ ദേശവിരുദ്ധരാകുമോെയന്നും  ചന്ദർ ഉദയ് സിങ് ചോദിച്ചു.

Tags:    
News Summary - Vande Mataram Mandatory In Schools: SC Sends Notice To Govt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.