വന്ദേ ഭാരത് ഉദ്ഘാടനം: ട്രെയിൻ സമയത്തിൽ മാറ്റം

തിരുവന്തപുരം: വന്ദേ ഭാരത് ഉദ്ഘാടനവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനവും പ്രമാണിച്ച് ട്രെയിൻ സമയത്തിൽ മാറ്റം. ഈ മാസം 23 മുതൽ 25 വരെയണ് ക്രമീകരണം ഏർപ്പെടുത്തിയത്. തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് യാത്ര ആരംഭിക്കുകയും അവസാനിപ്പിക്കുകയും ചെയ്യുന്ന ട്രെയിനുകളാണ് ക്രമീകരിച്ചത്.

24നും 25നും മലബാര്‍ എക്സ്പ്രസും ചെന്നെ മെയിലും കൊച്ചുവേളിയില്‍ നിന്നാവും യാത്ര തുടങ്ങുക. ചെന്നെ മെയില്‍ 3.05 നും മലബാര്‍ എക്സ്പ്രസ് 6.45 നും പുറപ്പെടും. മടക്കയാത്രയും ഇവിടെവരെ തന്നെയായിരിക്കും. 23 ന് എത്തുന്ന ശബരി എക്സ്പ്രസും 24 ന് മധുരയില്‍ നിന്നെത്തുന്ന അമൃത എക്സ്പ്രസും കൊച്ചുവേളിയില്‍ യാത്ര അവസാനിപ്പിക്കും.

കൊല്ലം-തിരുവനന്തപുരം എക്സ്പ്രസ് 24,25 തീയതികളില്‍ കഴക്കൂട്ടത്തുനിന്നാവും യാത്ര ആരംഭിക്കുക. മടക്കയാത്രയും ഇവിടെവരെ മാത്രം. നാഗർ കോവിൽ-കൊച്ചുവേളി എക്സ്പ്സ് 24നും 25നും നേമത്ത് യാത്ര അവസാനിപ്പിക്കും. മടക്കയാത്ര നെയ്യാറ്റിന്‍കരയില്‍ നിന്നായിരിക്കും. അനന്തപുരി എക്സ്പ്രസിനും കന്യാകുമാരി പുനെ എക്സ്പ്രസിനും നാഗര്‍കോവിലിനും തിരുവനന്തപുരം സെന്‍ട്രലിനും ഇടയില്‍ നിയന്ത്രണം ഉണ്ടാകും. 

Tags:    
News Summary - Vande Bharat inauguration: Change in train timings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.