Posted On
date_range Updated On
date_range വാക്‌സിൻ സംസ്ഥാനങ്ങൾക്ക് സൗജന്യമായി നൽകണം; പശ്ചിമ ബംഗാൾ സർക്കാർ സുപ്രീംകോടതിയിൽ ഹരജി നൽകി
ന്യൂഡൽഹി: കോവിഡ് വാക്‌സിൻ വിതരണത്തിൽ രാജ്യത്തിന് ഏകീകൃത നയം വേണമെന്നും സംസ്ഥാനങ്ങൾക്ക് സൗജന്യമായി വാക്‌സിൻ നൽകണമെന്നുമാവശ്യപ്പെട്ട് പശ്ചിമബംഗാൾ സർക്കാർ സുപ്രീംകോടതിയിൽ ഹരജി നൽകി.
വാക്സിനേനേഷൻ സംബന്ധിച്ച കേന്ദ്രത്തിെൻറ നയം റദ്ദാക്കണമെന്നും മൂന്നാം തവണയും അധികാരത്തിലെത്തിയ മമത ബാനർജി സർക്കാർ സുപ്രിം കോടതിയോട് ആവശ്യപ്പെട്ടു. സംസ്ഥാനങ്ങൾക്ക് സൗജന്യമായി വാക്‌സിൻ നൽകാൻ കേന്ദ്രം ഉടൻ തയാറാകാണമെന്നും മമത ആവശ്യപ്പെട്ടു. വാക്സിനേഷൻ പോളിസി പ്രശ്നങ്ങളുൾപ്പടെയുള്ളവ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.