ജലീൽ രാജിവെക്കേണ്ടതില്ല; സ്വർണക്കടത്തിൽ വി. മുരളീധരനാണ്​ ഒന്നാംപ്രതി -എം.വി ഗോവിന്ദൻ

തിരുവനന്തപുരം: സ്വർണക്കടത്തുമായി ബന്ധപ്പെട്ട ഒരു കേസിലും മന്ത്രി കെ.ടി ജലീൽ പ്രതിയല്ലെന്നും അദ്ദേഹം രാജിവെക്കേണ്ടതില്ലെന്നും സി.പി.എം കേ​ന്ദ്ര കമ്മറ്റി അംഗം എം.വി ഗോവിന്ദൻ.

അന്വേഷണ ഏജൻസി വിളിപ്പിച്ചതി​െൻറ പേരിൽ മാത്രം മന്ത്രി രാജിവെക്കേണ്ടതില്ല. ​ഇനി കേസെടുത്താലും ജലീൽ രാജിവെക്കേണ്ട ആവശ്യമില്ല​. അത്​ സി.പി.എമ്മി​െൻറ നിലപാടാണ്​. മന്ത്രി ഒന്നും മറച്ചുവെക്കുന്നില്ല. എൻ.ഐ.എയുടെ നിർദേശ പ്രകാരമാണ്​ അദ്ദേഹം രാവിലെ​ അന്വേഷണ ഏജൻസിക്ക്​ മുമ്പാകെ ഹാജരായത്​. അതിൽ എന്ത്​ സുതാര്യതയില്ലായ്​മയാണ്​ ഉള്ളതെന്നും ഗോവിന്ദൻ മാസ്​റ്റർ ചോദിച്ചു. തിരുവനന്തപുരത്ത്​ മാധ്യമങ്ങളോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേസിലെ ഒന്നാംപ്രതിയായി വരേണ്ടത്​ വി. മുരളീധരനാണ്​. ഇപ്പോഴും സ്വർണം വന്നത്​ കോൺസുലേറ്റുമായി ബന്ധപ്പെ​ട്ട്​ അല്ല എന്നാണ്​ അദ്ദേഹം പറഞ്ഞു കൊണ്ടിരിക്കുന്നത്​. രണ്ടാം പ്രതി അനിൽ നമ്പ്യാരാണ്​. അയാളാണ്​ പ്രതികൾക്ക്​ ഈ ബുദ്ധി പറഞ്ഞു കൊടുത്തത്​. കേസ്​ അന്വേഷണം അവരിലേക്ക്​ ​പോകണമെന്നും അല്ലാതെ കേസ് അവസാനിക്കില്ലെന്നും ഗോവിന്ദൻ മാസ്​റ്റർ പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.