ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് മുതിർന്ന കോൺഗ്രസ് നേതാവ് ഇന്ദിര ഹൃദയേശിനോട് പരസ്യമായി മാപ്പുപറഞ്ഞു. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ബൻസീദർ ഭഗതിന്‍റെ പ്രസ്താവനയെത്തുടർന്നാണ ് മാപ്പുപറഞ്ഞത്.
ബി.ജെ.പിയുടെ എം.എൽ.എമാരുമായി ബന്ധമുണ്ടെന്ന് ഇന്ദിര ഹൃദയേഷ് അവകാശപ്പെട്ടിരുന്നു. ഇതിന് മറുപടി പറയുന്നതിനിടെ ബൻസീദർ ഭഗത് ഇന്ദിര ഹൃദയേശിനെ പ്രായത്തിന്‍റെ പേരിൽ അധിക്ഷേപിക്കുകയായിരുന്നു. ഇത് വലിയ വിവാദത്തിന് വഴിെവച്ചതോടെയാണ് മുഖ്യമന്ത്രിയുടെ ക്ഷമാപണം.
''ഞാൻ വളരെ നിരാശനാണ്. നിങ്ങളോടും വേദനയനുഭവിച്ച മറ്റുള്ളവരോടും മാപ്പുപറയുന്നു. ഞാൻ നാളെ താങ്കളെ വിളിക്കുകയും ഒന്നുകൂടെ മാപ്പുപറയുകയും ചെയ്യാം''' -ത്രിവേന്ദ്ര സിങ് ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.