തുടർച്ചയായി പവർകട്ട്​; യു.പിയിൽ രോഗികളെ ചികിൽസിക്കുന്നത്​ ടോർച്ച്​ വെളിച്ചത്തിൽ

ലഖ്​നോ: തുടർച്ചയായ പവർകട്ട്​ മൂലം ഉത്തർപ്രദേശിൽ രോഗികളെ ചികിൽസിക്കുന്നത്​ ടോർച്ച്​ വെളിച്ചത്തിൽ. സംഭാൽ മ േഖലയിലെ ആശുപത്രിയിലാണ്​ സംഭവമുണ്ടായത്​. ഇരുട്ടുമുറിയിൽ ഡോക്​ടർമാർ രോഗികളെ ടോർച്ച്​​ വെളിച്ചത്തിൽ ചികിൽസ ിക്കുന്ന ദൃശ്യങ്ങളാണ്​ പുറത്ത്​ വന്നത്​.

ആശുപത്രിക്ക്​ പ്രാഥമിക സൗകര്യങ്ങളില്ലെന്ന് ഇവിടെ ചികിൽസ തേടിയ​ രോഗികൾ ആരോപിച്ചു. വൈദ്യുതി നിലക്കു​േമ്പാൾ ഉ​പയോഗിക്കാൻ​ഇൻവെർട്ടറുകളില്ല. ഇതുമൂലം മണിക്കൂറുകൾ വൈദ്യുതി ഇല്ലാത്ത സാഹചര്യം ഉണ്ടാവാറുണ്ടെന്നും രോഗികളിലൊരാൾ എ.എൻ.ഐയോട്​ പ്രതികരിച്ചു. അതേസമയം, ആശുപത്രിയിൽ പ്രശ്​നങ്ങളൊന്നും ഇല്ലെന്ന്​ സുപ്രണ്ട്​ ഡോ. എ.കെ ഗുപ്​ത പറഞ്ഞു.

കനത്ത മഴ മൂലം ഒരു മണിക്കൂർ മാത്രമാണ്​ വൈദ്യുതി വിതരണത്തിന്​ തടസമുണ്ടായത്​. പവർകട്ട്​ സമയത്ത്​ എല്ലാ സൗകര്യങ്ങളും ഒരുക്കിയിരുന്നു. എന്നാൽ, ഒരു മാധ്യമപ്രവർത്തകൻ പവർകട്ട്​ സമയത്ത്​ രോഗിയെ ചികിൽസിക്കുന്നതിൻെറ ചിത്രങ്ങൾ പകർത്തി പ്രചരിപ്പിക്കുകയായിരുന്നവെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Uttar Pradesh: Power cuts make doctors treat patients under flashlights-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.