യു.പിയിൽ ടവൽ മുതൽ ബാഗ്​വരെ കാവിമയം 

ലഖ്​നോ: ബസുകളുടെ​ നീലനിറം മാറ്റി കാവി അണിയച്ചതിനു പിറകെ  സർക്കാർ കൈപുസ്​തകങ്ങൾ വരെ കാവിവത്​കരിക്കാനൊരുങ്ങി ഉത്തർപ്രദേശ്​ സർക്കാർ. മുഖ്യമന്ത്രി യോഗി ആദിത്യനാഥി​​െൻറ ഒാഫീസിലെ ടവൽ ഉൾപ്പെടെയുള്ളവ കാവി നിറമുള്ളത്​ ഉപയോഗിക്കു​േമ്പാൾ ഇനിമുതൽ സർക്കാർ കൈപുസ്​തകങ്ങളും സ്​കൂൾ ബാഗുകളുമെല്ലാം കാവിനിറത്തിൽ മതിയെന്നാണ്​ പുതിയ നിർദേശം.  കാർ സീറ്റിലുൾപ്പെടെ മുഖ്യമന്ത്രി കസേരയിലും ഒൗ​ദ്യോഗിക വസതിയിലുമെല്ലാം ഉപയോഗിക്കുന്നത്​ കാവി നിറമുള്ള ടവലാണ്. 

സർക്കാർ ഡയറികളും ഇൻഫോർമേഷൻ ഡിപ്പാർട്ട്​മ​െൻറ്​ പുറത്തിറക്കിയ മന്ത്രിമാരുടെയും മറ്റു പ്രധാന ഉദ്യോഗസ്ഥരുടെയും വിലാസവും ഫോൺ നമ്പറുമടങ്ങിയ ഡയറക്‌ടറിയും പുറത്തിറക്കിയത്​ കാവി നിറമുള്ള പുറംചട്ടയോടെയാണ്​. യോഗി സർക്കാറി​​െൻറ ആറുമാസത്തെ ഭരണനേട്ടങ്ങൾ വിശദീകരിച്ച്​ പുറത്തിറക്കിയ കൈപുസ്​തകവും കാവിനിറത്തിലുള്ളതായിരുന്നു. 

സെക്രട്ടറിയേറ്റ്​ ജീവനക്കാരുടെ തിരിച്ചറിയൽ കാർഡി​​െൻറ നീല നിറത്തിലുള്ള വള്ളി മാറ്റി കാവിയാക്കുകയും ചെയ്​തു. കാർഷിക കടങ്ങൾ ഒഴിവാക്കികൊണ്ട്​ നൽകുന്ന സർക്കാർ സർട്ടിഫിക്കറ്റിനു വരെ കാവിനിറമാണ്​. 

ബുധനാഴ്​ച കാവിനിറത്തിലുള്ള 50 സർക്കാർ ബസുകളാണ്​ മുഖ്യമന്ത്രി നിരത്തിലിറക്കിയത്​. എന്നാൽ നിറം മാറ്റം യാദൃച്ഛികമാണെന്നും സർക്കാർ യാതൊരു വിധ വിവേചനവും കാണിക്കാതെ എല്ലാ ജനങ്ങൾക്കും വേണ്ടിയാണ്​ പ്രവർത്തിക്കുന്നതെന്നും  മന്ത്രിയും സർക്കാർ വക്താവുമായ ശ്രീകാന്ത്​ ശർമ്മ പറഞ്ഞു. 
 

Tags:    
News Summary - Uttar Pradesh govt paints the town saffron: Buses to school bags, booklets to furniture- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.