റാംപൂരിലെ സമാജ് വാദി പാർട്ടി ഓഫീസും അസം ഖാൻ സ്കൂളും ഒഴിപ്പിക്കാനൊരുങ്ങി യു.പി സർക്കാർ

ലഖ്നോ: ഉത്തർപ്രദേശിലെ റാംപൂരിലുള്ള പാർട്ടി ഓഫീസ് ഒഴിയണമെന്ന് സമാജ് വാദി പാർട്ടിക്ക് നിർദേശവുമായി സംസ്ഥാന സർക്കാർ. പ്രദേശത്തെ അസം ഖാൻ സ്കൂളും ഒഴിയണമെന്നും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. സ്കൂളിന്‍റെ ചുമരിൽ പതിപ്പിച്ച പോസ്റ്ററിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സ്കൂളിൽ നിലവിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് തുടർ പഠനത്തിനായി മറ്റ് സൗകര്യമൊരുക്കുമെന്നും അധികൃതർ അറിയിച്ചതായാണ് റിപ്പോർട്ട്.

ഒഴിപ്പിക്കൽ നടപടികൾക്കായി അഞ്ചംഗ സമിതിയെയും സർക്കാർ നിയോഗിച്ചിട്ടുണ്ട്. ഏഴ് ദിവസത്തിനകം കെട്ടിടം ഒഴിയണമെന്നാണ് നിർദേശം.

2007ൽ സമാജ് വാദി പാർട്ടി ഭരണകാലത്താണ് സ്കൂളിലുണ്ടായിരുന്ന ജില്ലാ സ്കൂൾ ഇൻസ്പെകടറുടെയും പ്രാഥമിക വിദ്യാഭ്യാസ ഓഫീസറുടെയും ഓഫീസുകൾ 30 വർഷത്തേക്ക് മൗലാന മുഹമ്മദ് അലി ജൗഹർ ട്രസ്റ്റിന് പാട്ടത്തിന് നൽകിയത്.

മുഹമ്മദ് അലി ജൗഹർ ട്രസ്റ്റിന് പാട്ടത്തിന് നൽകിയ 41,000 ചതുരശ്ര അടി ഭൂമിയുടെ ഉടമസ്ഥാവകാശം പിൻവലിക്കാൻ ഉത്തർപ്രദേശ് മന്ത്രിസഭ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെ ഭൂമി തിരിച്ചെടുക്കുകയാണ് സർക്കാരിന്‍റെ ലക്ഷ്യം. തിരിച്ചെടുക്കുന്ന ഭൂമി സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിന് കൈമാറും.

Tags:    
News Summary - Uttar Pradesh government issues notice to reclaim Samajwadi Party office, Azam Khan's school in Rampur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.