ലഖ്നൗ: ഉത്തർപ്രദേശിൽ യൂണിഫോമിലിരിക്കെ ബൈക്കിൽ അഭ്യാസപ്രകടനം നടത്തിയ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. ഘോരക്പൂരിലെ കോൺസ്റ്റബിളായ സന്ദീപ് കുമാർ ചൗബെയെ ആണ് സസ്പെൻഡ് ചെയ്തത്.
കഴിഞ്ഞ ദിവസം അഭ്യാസപ്രകടനത്തിന്‍റെ വീഡിയോ ചൗബെ തന്‍റെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. വീഡിയോക്ക് താഴെ നിരവധി പേരാണ് ഉദ്യോഗസ്ഥനെ വിമർശിച്ച് രംഗത്തെത്തിയത്. വീഡിയോയിൽ സന്ദീപ് പൊലീസ് യൂണിഫോം ധരിച്ച് റോസിംഗ് ബൈക്കിൽ അഭ്യാസപ്രകടനങ്ങൾ നടത്തുന്നത് കാണാം. ശത്രുക്കളെ ഭയമില്ലേ എന്ന് ഒരു പെൺകുട്ടി ചോദിക്കുന്നതും വീഡിയോയിൽ ഉൾപ്പെടുത്തിയിരുന്നു. ശത്രുക്കളെ ഭയക്കേണ്ടതില്ല, ആരെയെങ്കിലും ഭയക്കണമെങ്കിൽ ദൈവത്തെ മാത്രം ഭയപ്പെട്ടാൽ മതിയെന്നും ചിലന്തികളെയും പ്രാണികളെയും ഭയക്കുന്നതിൽ അർത്ഥമില്ലെന്നുമായിരുന്നു ചോദ്യത്തോട് ഉദ്യോഗസ്ഥന്‍റെ മറുപടി.
വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും വിമർശനങ്ങൾ ഉയരുകയും ചെയ്തതോടെ നീക്കം ചെയ്തിരുന്നു. സംഭവത്തിൽ ഉദ്യോഗസ്ഥനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും യൂണിഫോമിനോടുള്ള അനാദരവാണ് നടത്തിയതെന്നും എസ്.എസ്.പി ഡോ. സൗരവ് ഗ്രോവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.