മായാവതിയെ ആവശ്യമില്ലെന്ന്​ യു.പി കോൺഗ്രസ്​ വക്​താവ്​

ലഖ്​നോ: കോൺ​ഗ്രസുമായി തെരഞ്ഞെടുപ്പ്​ സഖ്യമുണ്ടാക്കില്ലെന്ന മായാവതിയുടെ പരാമർശത്തിന്​ മറുപടിയുമായി കോൺ ഗ്രസ്​. മായാവതിയെ പാർട്ടിക്ക്​​ ആവശ്യമില്ലെന്നാണ്​ കോൺഗ്രസ്​ ഉത്തർപ്രദേശ്​ വക്​താവ്​ പ്രതികരിച്ചത്​.

ബി.എസ്​.പിയുമായി സഖ്യം ചേരണോ എന്ന കാര്യം തീരുമാനിക്കുന്നത്​ കോൺഗ്രസ​ാണ്​.മായാവതിക്ക്​ പാർലമ​െൻറിൽ ഒരു സീറ്റുപോലുമില്ല. പിന്നെ എങ്ങനെയാണ്​ കോൺ​ഗ്രസ്​ സഖ്യമുണ്ടാക്കണോ എന്ന കാര്യം അവർ തീരുമാനിക്കുക. ഞങ്ങൾ തെര​ഞ്ഞെടുപ്പി​െന ഒറ്റക്കാണ്​ നേരിടുന്നത്​. ഞങ്ങൾക്ക്​ അവരെ ആവശ്യമില്ല -വക്​താവ്​ രാജീവ്​ ബക്ഷി പറഞ്ഞു.

മായാവതി തകരാൻ പോകുന്ന എസ്​.പി സഖ്യവുമായി യോജിച്ച്​ പ്രവർത്തിക്ക​െട്ട. 15-20 ദിവസം കൂടി കാത്തിരുന്നാൽ കാര്യങ്ങൾ ചുരുളഴിയുമെന്നും ബക്ഷി കൂട്ടി​ച്ചേർത്തു.

ഒരു സംസ്ഥാനത്തിലും കോൺഗ്രസുമായി തെരഞ്ഞെടുപ്പ്​ സഖ്യമില്ലെന്നായിരുന്നു മായാവതിയുടെ പ്രസ്​താവന. സത്യസന്ധമായ ഉദ്ദേശ്യത്തോടെയും പരസ്​പര ബഹുമാനത്തോടെയുമുള്ള സഖ്യമാണ്​ ഉത്തർപ്രദേശിൽ സമാജ്​വാദി പാർട്ടിയും ബി.എസ്​.പിയും തമ്മിലുള്ളത്​. ബി.ജെ.പിയെ പരാജയപ്പെടുത്താനും സാമൂഹിക മാറ്റങ്ങൾ കൊണ്ടുവരാനും പ്രാപ്​തിയുള്ള സഖ്യമാണ്​ അതെന്നും മായാവതി പറഞ്ഞിരുന്നു.

Tags:    
News Summary - Uttar Pradesh Congress says ‘we don’t need Mayawati’ - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.