ലഖ്നോ: കുടുംബ കലഹത്തിനിടെ ഭാര്യയുടെ മർദനം സഹിക്കാനാകാതെ മരത്തിൽ താമസമാക്കി ഭർത്താവ്. ഉത്തർ പ്രദേശിലാണ് സംഭവം. 42 കാരനായ റാം പ്രവേഷ് ആണ് വഴക്കിനെ തുടർന്ന് താമസം മരത്തിന് മുകളിലേക്കാക്കിയത്. 80 അടി ഉയരമുള്ള മരത്തിലാണ് റാം ഇപ്പോഴുള്ളത്.
എന്നാൽ നാട്ടുകാർ എതിർപ്പ് പ്രകടിപ്പിച്ച് തുടങ്ങി. രാമിനോടുള്ള സ്നേഹം കൊണ്ടല്ല. മറിച്ച് 80 അടി പൊക്കത്തിലിരുന്നാൽ രാമിന് പരിസരത്തുള്ളതെല്ലാം കാണാനാകുമെന്നും ഇത് അയൽവാസികളുടെ സ്വകാര്യതക്ക് തടസ്സമാകുമെന്നും ചൂണ്ടിക്കാട്ടിയാണ് എതിർപ്. ഇതിനോടകം തന്നെ അയൽപക്കത്തുള്ള സ്ത്രീകൾ രാം നോക്കുന്നു എന്ന പരാതികൾ ഉന്നയിച്ച് തുടങ്ങി.
എന്നിട്ടും രാം മരത്തിൽ നിന്ന് ഇറങ്ങാത്തതിനെ തുടർന്ന് നാട്ടുകാർ സംഭവം പൊലിസിൽ അറിയിച്ചു. പൊലിസ് രാമിന്‍റെ പുതിയ താമസം വിഡിയോയിൽ പകർത്തി മടങ്ങിയതല്ലാതെ നടപടികളൊന്നുമെടുത്തില്ലെന്ന് അയൽവാസികൾ പറയുന്നു.
കഴിഞ്ഞ ആറ് മാസമായി രാമും ഭാര്യയുമായി വഴക്ക് നടക്കുന്നുണ്ടായിരുന്നു. ഇയാൾക്ക് ഭക്ഷണവും വെള്ളവും കയറിൽ കെട്ടിയാണ് മരത്തിന് മുകളിലേക്ക് എത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.