'നിങ്ങൾ നഗ്നരാണെന്ന് രാജ്യത്തിന് അറിയാം, അതിന് ഷർട്ടഴിക്കേണ്ട ആവശ്യമില്ല​'; ​കോൺഗ്രസിനെതിരെ മോദി

ന്യൂഡൽഹി: എ.ഐ ഇംപാക്ട് സമ്മിറ്റ് വേദിയിലെ കോൺഗ്രസ് പ്രതിഷേധത്തിൽ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗോളവേദിയെ രാഷ്ട്രീയപ്രതിഷേധത്തിനുള്ള വേദിയാക്കി കോൺഗ്രസ് മാറ്റിയെന്ന് മോദി വിമർശിച്ചു. മീററ്റിൽ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് മോദിയുടെ പരാമർശം.

വിദേശരാജ്യങ്ങളിൽ നിന്നടക്കം പ്രതിനിധികളെത്തിയ പരിപാടിയെ കോൺഗ്രസ് രാഷ്ട്രീയവേദിയാക്കി മാറ്റി. കോൺഗ്രസ് നേതാക്കൾ വിദേശ പ്രതിനിധികൾക്ക് മുമ്പിൽ നഗ്നരായാണ് എത്തിയത്. നിങ്ങൾ നഗ്നരാണെന്ന് എല്ലാവർക്കും അറിയാം. അതിന് വേണ്ടി ഷർട്ടഴിക്കേണ്ട ആവശ്യമില്ലെന്ന് മോദി പറഞ്ഞു. കോൺഗ്രസിന് ആശയങ്ങൾ നഷ്ടമാകുന്നു എന്നതിന്റെ സൂചനയാണ് പ്രതിഷേധം. സ്വന്തം രാജ്യത്തെ വിദേശപ്രതിനിധികൾക്ക് മുമ്പിൽ അപമാനിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതിഷേധത്തെ അപലപിക്കുന്നതിന് പകരം കോൺഗ്രസിന്റെ നേതാക്കൾ അതിനെ പിന്തുണ നൽകുകയാണ് ചെയ്തത്. പ്രതിപക്ഷത്തുള്ള തൃണമൂൽ കോൺഗ്രസ്, ദ്രാവിഡ മുന്നേറ്റ കഴകം, ബഹുജൻ സമാജ്‍വാദി പാർട്ടി, നാഷണൽ കോൺഫറൻസ് എന്നിവ പ്രതിഷേധത്തിന്റെ ഭാഗമായിരുന്നില്ലെന്ന കാര്യവും കോൺഗ്രസ് ചൂണ്ടിക്കാട്ടി.

കോൺഗ്രസ് നേതാക്കൾ മാത്രമാണ് ഈ രാജ്യത്തെ ചൂഷണം ചെയ്യുന്നത്. നിങ്ങൾക്ക് പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കണമെങ്കിൽ ആദ്യം ചെയ്യേണ്ടത് രാജ്യത്തെ ജനങ്ങളുടെ വിശ്വാസം നേടുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഭാരത് മണ്ഡപത്തിൽ നടന്ന ഉച്ചകോടിക്കിടെ നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകർ അവരുടെ ഷർട്ട് ഊരിവച്ച് പ്രദർശന വേദിയിലൂടെ നടക്കുകയായിരുന്നു, ഇന്ത്യ-യുഎസ് വ്യാപാര കരാറിനെതിരെയുള്ള വാക്കുകൾ എഴുതിയ വസ്ത്രങ്ങൾ ഉയർത്തിക്കാട്ടുകയും ചെയ്തു. 

Tags:    
News Summary - Used global event for dirty politics: PM shreds Congress over shirtless protest at AI Summit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.