ബജറ്റിനെ സ്വാഗതം ചെയ്ത് അമേരിക്കൻ കോർപറേറ്റ് മേഖല

വാഷിങ്ടൺ: ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിനെ സ്വാഗതം ചെയ്ത് അമേരിക്കൻ കോർപറേറ്റ് മേഖല. എ ല്ലാവരെയും ഉൾക്കൊള്ളുന്നതോടൊപ്പം വിദേശ നിക്ഷേപത്തെയും സ്വാഗതം ചെയ്യുന്നതാണ് ബജറ്റെന്നാണ് അമേരിക്കൻ കോർപറേ റ്റ് മേഖല അഭിപ്രായപ്പെടുന്നത്.

ബജറ്റ് നിർദേശങ്ങൾ അമേരിക്കൻ കമ്പനികൾക്ക് പ്രോത്സാഹനമേകുന്നതാണെന്ന് യു.എ സ്-ഇന്ത്യ സ്ട്രാറ്റജിക് ആൻഡ് പാർട്ണർഷിപ് ഫോറം പ്രസിഡന്‍റ് മുകേഷ് അഗി പറഞ്ഞു. ഇന്ത്യൻ കമ്പോളം തുറക്കുന്ന ബജറ്റ ാണ് അവതരിപ്പിച്ചത്. യു.എസ് കമ്പനികൾക്ക് കൂടുതൽ നിക്ഷേപിക്കാനാവുമെന്ന് അദ്ദേഹം പറഞ്ഞു.

ബജറ്റിൽ സംതൃപ്തിയാണുള്ളതെന്നും മുന്നേറാനും പുനരുദ്ധാരണത്തിനുമുള്ള മോദി സർക്കാരിന്‍റെ സമീപനമാണ് കാണാനാവുന്നതെന്നും യു.എസ് ഇന്ത്യ ബിസിനസ് കൗൺസിൽ പ്രസിഡന്‍റ് നിഷ ദേശായി ബിസ്വാൾ പറഞ്ഞു. ചില മേഖലകളിൽ 100 ശതമാനം വിദേശ നിക്ഷേപം അനുവദിച്ചതിനെ അവർ സ്വാഗതം ചെയ്തു.

ദീർഘവീക്ഷണത്തോടെയും മുൻഗണനയോടെയുമുള്ള ബജറ്റാണ് അവതരിപ്പിച്ചതെന്ന് യു.എസ്.എ ഇന്ത്യ ചേംബർ ഒാഫ് കൊമേഴ്സ് പ്രസിഡന്‍റ് കരുൺ റിഷി പറഞ്ഞു.

Tags:    
News Summary - US corporate sector welcomes Indian budget -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.