വൈറ്റ് ഹൗസ് പിന്മാറി; ട്രംപിന്‍റെ സന്ദർശന വേളയിൽ വ്യാപാര കരാർ ഒപ്പിടില്ല

ന്യൂഡൽഹി: യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ദ്വിദിന ഇന്ത്യാ സന്ദർശനത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കേ വ ്യാപാരക്കരാറിന് രൂപംനൽകാനുള്ള സാധ്യതകൾ നിഷേധിച്ച് വൈറ്റ്ഹൗസ്. ഇന്ത്യാ സന്ദർശനത്തിനിടെ ട്രംപ് വ്യാപാരക്കരാർ ഒപ്പുവെക്കുമെന്നായിരുന്നു അഭ്യൂഹങ്ങൾ. അമേരിക്കയാണ് അവസാന നിമിഷം കരാറിൽ നിന്ന് പിൻവാങ്ങാനുള്ള തീരുമാനമെടുത ്തതെന്ന് ഇന്ത്യൻ ഉന്നത ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയതായി ഇന്ത്യാ ടുഡെ റിപ്പോർട്ട് ചെയ്യുന്നു.

വ്യാപാരക്കര ാറിനെ കുറിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും അധികൃതർ നൽകിയിരുന്നില്ല. എന്നാൽ, ഇരു രാഷ്ട്രങ്ങളിലെയും പ്രതിനിധികൾ ഏത ാനും ആഴ്ചകളായി മിനി-വ്യാപാരക്കരാറിനായി ശ്രമം നടത്തുന്നുണ്ടായിരുന്നു. ഇതിനൊടുവിലാണ് വ്യാപാരക്കരാർ ഇപ്പോൾ വേ ണ്ടെന്ന് അമേരിക്ക നിലപാടെടുത്തത്. ഇന്ത്യയുമായി സമഗ്രമായ കരാറാണ് വേണ്ടതെന്ന് ചൂണ്ടിക്കാട്ടിയാണ് അമേരിക്ക പി ന്മാറിയിരിക്കുന്നതത്രെ.

മുൻകാലങ്ങളിൽ കരാറിന് തടസമായി നിന്ന വിഷയങ്ങളിൽ ഇരുവിഭാഗവും ചർച്ച നടത്തിയിരുന്നു. എന്നാൽ, നികുതി കുറയ്ക്കാനും കമ്പോളങ്ങൾ തുറന്നുനൽകാനും ധാരണയിലെത്താൻ കഴിഞ്ഞിരുന്നില്ല.

ഇ​റ​ക്കു​മ​തി നി​കു​തി​യി​ൽ 100 ശ​ത​മാ​നം ഇ​ള​വു ന​ൽ​കു​ന്ന അ​മേ​രി​ക്ക​യു​ടെ പൊ​തു മു​ൻ​ഗ​ണ​നാ സം​വി​ധാ​ന​ത്തി​ൽ (ജി.​എ​സ്.​പി) നി​ന്ന്​ ഇ​ന്ത്യ​യെ നീ​ക്കി​യ ന​ട​പ​ടി തു​ട​ര​വെ ട്രം​പി​​​​​​​െൻറ ഇ​ന്ത്യ സ​ന്ദ​ർ​ശ​ന​ത്തി​​നി​ടെ ഇ​രു രാ​ജ്യ​ങ്ങ​ളും വ്യാ​പാ​ര ക​രാ​ർ ഒ​പ്പി​ടാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്ന് നേരത്തെ​ റി​പ്പോ​ർ​ട്ടുകളുണ്ടായിരുന്നു​.

വ​ർ​ഷ​ത്തി​ൽ 560 കോ​ടി ഡോ​ള​റി​​​​​​​െൻറ ഉ​ൽ​പ​ന്ന​ങ്ങ​ൾ നി​കു​തി​യി​ല്ലാ​തെ അ​മേ​രി​ക്ക​യി​ൽ ഇ​റ​ക്കു​മ​തി ചെ​യ്യാ​മാ​യി​രു​ന്ന മു​ൻ​ഗ​ണ​നാ സം​വി​ധാ​ന​ത്തി​ൽ​നി​ന്ന്​ ക​ഴി​ഞ്ഞ​വ​ർ​ഷം ജൂ​ണി​ലാ​ണ്​ ഇ​ന്ത്യ​യെ ഒ​ഴി​വാ​ക്കി​യ​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​മേ​രി​ക്ക സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ ജി.​എ​സ്.​പി പു​നഃ​സ്​​ഥാ​പി​ക്കു​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മു​ണ്ടാ​വു​മെ​ന്ന്​ ക​രു​തി​യി​രു​ന്നു. എ​ന്നാ​ൽ, അ​ത്ത​ര​ത്തി​ലൊ​രു വ്യാ​പാ​ര ക​രാ​റി​നോ​ട്​ അ​മേ​രി​ക്ക വി​യോ​ജി​പ്പ്​ തു​ട​രു​ക​യാ​ണ്.

ജി.​എ​സ്.​പി പു​നഃ​സ്​​ഥാ​പി​ക്കു​ന്ന​തി​ൽ ആ​ശ​ങ്ക​യു​ണ്ടെ​ന്നും വി​പ​ണി​യി​ൽ സ്വ​ത​ന്ത്ര​മാ​യി ഇ​ട​പെ​ടാ​ൻ ഇ​ന്ത്യ​ൻ സ​ർ​ക്കാ​റി​ന്​​ സാ​ധി​ക്കു​ന്നി​ല്ലെ​ന്നും ട്രം​പ്​ ഭ​ര​ണ​കൂ​ട​ത്തി​ലെ ഉ​ന്ന​ത​ത​ല പ്ര​തി​നി​ധി പ​റ​ഞ്ഞു. വ്യാ​പാ​ര, സാ​മ്പ​ത്തി​ക ബ​ന്ധം ഇ​രു രാ​ജ്യ​ങ്ങ​ൾ​ക്കും പ്ര​ധാ​ന​മാ​ണ്. എ​ന്നാ​ൽ അ​തു സം​ബ​ന്ധി​ച്ച്​ അ​മേ​രി​ക്ക​ക്ക്​ ഒ​രു​പാ​ട്​ പ്ര​ശ്​​ന​ങ്ങ​ളു​ണ്ട്. അ​തു പ​രി​ഹ​രി​ക്കു​ന്ന​തി​ലേ​ക്ക്​ ഇ​തു​വ​രെ എ​ത്തി​യി​ട്ടി​ല്ലെ​ന്ന്​ യു.​എ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​ൻ ചൂ​ണ്ടി​ക്കാ​ട്ടി. അ​തേ​സ​മ​യം, സാ​മ്പ​ത്തി​ക, ഊ​ർ​ജ മേ​ഖ​ല​യി​ൽ ഇ​ന്ത്യ​യു​മാ​യി മെ​ച്ച​പ്പെ​ട്ട ബ​ന്ധ​മാ​ണ്​ അ​മേ​രി​ക്ക ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന്​ വൈ​റ്റ്​ ഹൗ​സ്​ പ്ര​തി​നി​ധി വ്യ​ക്ത​മാ​ക്കി.

ഇ​ന്ത്യ​യു​ടെ വ​ർ​ധി​ത ഉൗ​ർ​ജാ​വ​ശ്യം പ​രി​ഹ​രി​ക്കാ​ൻ അ​മേ​രി​ക്ക ത​യാ​റാ​ണെ​ന്നും വൈ​റ്റ്​ ഹൗ​സ്​ അ​റി​യി​ച്ചു. 2016ൽ ​ഇ​ന്ത്യ​യി​ലേ​ക്കു​ള്ള അ​മേ​രി​ക്ക​യു​ടെ ഊ​ർ​ജ ക​യ​റ്റു​മ​തി 500 ശ​ത​മാ​നം വ​ർ​ധി​ച്ചി​രു​ന്നു. അ​തോ​ടൊ​പ്പം തീ​​വ്ര​വാ​ദം നേ​രി​ടാ​നു​ള്ള സു​ര​ക്ഷാ സ​ഹ​ക​ര​ണ​ത്തി​നും പ്ര​തി​രോ​ധ​ത്തി​നും ട്രം​പി​​​​​​​െൻറ സ​ന്ദ​ർ​ശ​നം ഊ​ന്ന​ൽ ന​ൽ​കു​മെ​ന്നും വൈ​റ്റ്​ ഹൗ​സ്​ അ​റി​യി​ച്ചു.

Tags:    
News Summary - US backed off from trade deal with india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.